വീണ്ടും കൊവിഡ്: ടൊവിനോ തോമസിന്റെ ചിത്രം നാരദൻ റിലീസ് ചെയ്യുന്നത് മാറ്റി; തീയതി പ്രഖ്യാപിക്കുക പിന്നീട്

കൊച്ചി: മിന്നൽ മുരളിയുടെ സൂപ്പർ ഹിറ്റ് റിലീസിനു ശേഷം ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം നാരദന്റെ റിലീസ് മാറ്റി. സംസ്ഥാനത്തെ കൊവിഡ് വ്യാപനവും ഒമിക്രോൺ രോഗികൾ ദിനംപ്രതി വദ്ധിക്കുന്നതുമാണ് റിലീസ് മാറ്റാനുള്ള കാരണം.

Advertisements

ഈ മാസം 27നായിരുന്നു ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്നത്. രാജ്യത്തെ മാദ്ധ്യമലോകത്തെ ആസ്പദമാക്കി നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആഷിഖ് അബുവാണ്. ടൊവിനോയ്ക്ക് പുറമേ അന്ന ബെൻ, ഷറഫുദ്ദീൻ, ഇന്ദ്രൻസ്, വിജയ രാഘവൻ, ജോയ് മാത്യു, ജാഫർ ഇടുക്കി, രഘുനാഥ് പാലേരി, ജയരാജ് വാര്യർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സാറാസിന് ശേഷം അന്ന ബെന്നിന്റേതായി പുറത്തുവരാനിരുന്ന ചിത്രം കൂടിയായിരുന്നു നാരദൻ. ഉണ്ണി ആർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. നേരത്തെ ദുൽഖർ സൽമാൻ ചിത്രമായ സല്യൂട്ടിന്റെ റിലീസും കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.