ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 11739 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു .2.59 ശതമാനം ആണ് പൊസിറ്റിവിറ്റി നിരക്ക്.കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3378പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസം 19648പേരെയാണ് പരിശോധിച്ചത്.ടി പി ആർ നിരക്ക് 17.19ആണ്.
Advertisements
കഴിഞ്ഞ അഞ്ച് ദിവസമായി രോഗികളുടെ എണ്ണം 3000ന് മുകളിലാണ്.6 മരണം കൂടി കൊവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതുവരെ 66,24,064പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ആകെ മരണം 69,951ഉം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിലെ കൊവിഡ് കണക്കിൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.ഒമിക്രോൺ തന്നെയാണ് രോഗ വ്യാപനത്തിന് കാരണം.പുതിയ വകഭേദങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.