ദില്ലി:കൊവിഡ് പ്രതിരോധത്തിന് ഒരു വാക്സീന് കൂടി അനുമതി. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവോവാക്സിനാണ് അടിയന്തര ഉപയോഗ അനുമതി ലഭിച്ചത്. 12വയസിനും 18വയസിനും ഇടയിലുള്ള കുട്ടികളില്‍ കുത്തിവെക്കാന്‍ ആണ് അനുമതി. അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സീന് ആണിത്. നോവോവാക്സ് എന്ന വിദേശ നിര്‍മ്മിത വാക്സിന് ആണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ കോവോവാക്സ് എന്ന പേരില്‍ പുറത്തിറക്കുന്നത്.
ജനുവരി മൂന്നിനാണ് കൗമാരക്കാരിലെ വാക്സിനേഷന് തുടങ്ങിയത്.അതേ സമയം 12നും 14നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന് സംസ്ഥാനത്ത് പൈലറ്റടിസ്ഥാനത്തില്‍ മാത്രമായിരിക്കും നടക്കുക. കേന്ദ്രത്തില്‍ നിന്ന് കൃത്യമായ മാര്‍ഗനിര്‍ദേശം വരാത്തതും, കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ശരിയാവാത്തതും കണക്കിലെടുത്താണ് തീരുമാനം. കുട്ടികളിലെ ബോധവല്‍ക്കരണവും പൂര്‍ത്തിയായിട്ടില്ലെന്നത് കണക്കിലെടുത്താണ് സംസ്ഥാനത്തിന്റെ തീരുമാനം. വാക്സീന് നല്‍കാനുള്ള പരിശീലനവും പൂര്‍ത്തിയായിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേശീയതലത്തില്‍ വാക്സിനേഷന് പ്രഖ്യാപിച്ചതിനാല്‍ ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വാക്സിനേഷന് പേരിന് തുടങ്ങിവെക്കുക മാത്രമാകും ചെയ്യുക. പരീക്ഷാ കാലമായതിനാല്‍ വെക്കേഷന് കൂടി നോക്കിയ ശേഷമാകും ബാക്കി നടപടികള്‍. അതേസമയം 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് കരുതല്‍ ഡോഡും നല്കി തുടങ്ങിനിലവില് 15 നും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമായിരുന്നു രാജ്യത്ത് വാക്സിന് നല്‍കിയിരുന്നത്. സ്കൂളുകള്‍ പഴയത് പോലെ തുറന്നതോടെ കൂടുതല്‍ കുട്ടികള്‍ക്ക് വാക്സീന് നല്‍കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.