ചത്തീസ്ഗഡിൽ പശുക്കളെ മോഷ്ടിച്ചതായി ആരോപിച്ച് യുവാക്കളെ ചുട്ട് കൊന്ന സംഭവം; ക്രൂരമായ കൊലപാതകം നടന്നത് പൊലീസ് അനാസഥ മൂലം; ആരോപണവുമായി കുടുംബവും നാട്ടുകാരും

ചണ്ഡീഗഡ്: പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ തട്ടികൊണ്ടുപോയി ചുട്ടുകൊന്ന സംഭവത്തിൽ പൊലീസിന്റ അനാസ്ഥ വെളിപ്പെടുത്തുന്ന വിരങ്ങൾ പുറത്ത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ഹരിയാനയിലെ ഭിവാനി ജില്ലയിൽ ബൊലേറൊ എസ് യു വിക്കകത്ത് രണ്ടുപേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. നാസിർ (25), ജുനൈദ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ ജീവനോടെ കത്തിക്കുകയായിരുന്നോ അതോ കാറിൽ നിന്ന് തീ പടർന്ന് മരിക്കുകയായിരുന്നോ എന്ന് അടക്കം സംശയം നിലനിന്നിരുന്നു.

Advertisements

കഴിഞ്ഞ ബുധനാഴ്ചയാണ് ഇവരെ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്ന് തട്ടികൊണ്ടുപോയത്. നാസിറിന്റെയും ജുനൈദിന്റെയും കുടുംബത്തിന്റെ പരാതിയിൽ അഞ്ചുപേർക്കെതിരെ തട്ടികൊണ്ടുപോകലിന് കേസ് രജിസ്റ്റർ ചെയ്തു. കശാപ്പു ചെയ്യാനായി പശുവിനെ കടത്തി എന്ന പേരിൽ ഹരിയാനയിലെ നൂഹിൽ വെച്ച് നാസിറിനെയും ജുനൈദിനെയും ബുധനാഴ്ച രാത്രി നാൽവർ സംഘം വാഹനം തടഞ്ഞ് മർദ്ദിച്ചതായാണ് പൊലീസ് അറിയിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേസിൽ അറസ്റ്റിലായ പശു സംരക്ഷകനെന്ന് അവകാശപ്പെടുന്ന റിങ്കു സൈനി അന്വേഷണ സംഘത്തോട് അറിയിച്ചപ്രകാരം മർദ്ദനത്തെ തുടർന്ന് മൃതപ്രാണരായ ഇവരെ ഹരിയാന ഫിറോസ്പൂരിലെ ജിർക്കയിലുള്ള പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. പശുക്കടത്തിന്റെ പേരിൽ ദുനൈദിനെയും നാസിറിനെയും പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇരുവരെയും ജീവനോടെ പൊലീസ് സ്റ്റേഷനിലെത്തിച്ചെങ്കിലും പരിക്കുകളും മോശം ആരോഗ്യസ്ഥിതിയും മൂലം പൊലീസ് ഉദ്യോഗസ്ഥർ ഒരു നടപടിയും സ്വീകരിക്കാത ഒഴിവാക്കി വിടുകയായിരുന്നു എന്നാണ് ആരോപണം.

ഇതിനെത്തുടർന്ന് പൊലീസ് സ്റ്റേഷനിൽ നിന്നും സൈനിയും സംഘവും ജുനൈദും നാസിറുമായി തിരികെ മടങ്ങുകയായിരുന്നു. അധിക സമയം കഴിയുന്നതിന് മുൻപ് തന്നെ മർദ്ദനത്തിലേറ്റ പരിക്കുകളുടെ കാഠിന്യത്തിൽ ഇവർ മരിച്ചു. ഇതിനെ തുടർന്ന് ഇരുവരും സഞ്ചരിച്ചിരുന്ന ബൊലീറോ എസ്യുവി 200 കി.മീ അകലെയുള്ള ഭിവാനിയിൽ എത്തിക്കുകയും വാഹനവും മൃതദേഹങ്ങളും പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു.

അക്രം നടന്ന സ്ഥലത്ത് നിന്ന് കിലോമീറ്ററുകൾ മാറി വാഹനവും മൃതശരീരവും എത്തിച്ച് കൃത്യം നടത്തിയെങ്കിലും വാഹനത്തിന്റെ ചേസിസ് നമ്ബർ ആണ് പൊലീസിന് സഹായകരമായി മാറിയത്. ജുനൈദിനെയും നാസിറിനെയും പൊലീസ് സ്റ്റേഷനിൽ എത്തിച്ച സമയത്ത് പൊലീസ് ഉദ്യോഗസ്ഥർ ഉചിതമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ അവരുടെ ജീവൻ രക്ഷിക്കാമായിരുന്നില്ലേ എന്ന ചോദ്യം നിലവിൽ ഉയരുന്നുണ്ട്. എന്നാൽ ഗുരുതരമായ ആരോപണത്തിൽ ഹരിയാന പൊലീസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം ഇരകളുടെ കുടുംബം ആരോപിക്കുന്നവരിൽ ഒരാളായ മോനു മനേശ്വർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. എന്നാൽ ഇയാൾ അക്രമികളുമായി ബന്ധപ്പെടുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. മോനു മനേശ്വർ ബജ്രംഗ് ദൾ പ്രവർത്തകനാണ്. മോനു മനേശ്വറിനും റിങ്കു സൈനിയ്ക്കും പുറമേ ലോകേഷ് സിംഗിയ, അനിൽ, ശ്രീകാന്ത് എന്നിവർക്ക് അക്രമത്തിൽ പങ്കുണ്ട് എന്ന് ജുനൈദിന്റെയും നാസിറിന്റെയും കുടുംബാംഗങ്ങൾ പരാതിപ്പെട്ടിരുന്നു.

Hot Topics

Related Articles