ആലപ്പുഴ :ജലസംഭരണിയിൽ കുടുങ്ങിയ പശുവിനെ ഫയർഫോഴ്സ് ജീവനക്കാർ രക്ഷപെടുത്തി .അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ വടക്കേവീട്ടിൽ ബിന്ദുവേണുവിൻ്റെ ഗർഭിണിയായ പശുവിനെയാണ് തകഴി ഫയർഫോഴ്സിൽ നിന്ന് എത്തിയ ജീവനക്കാർ രക്ഷപെടുത്തിയത് .
വീടിന് സമീപത്ത് കെട്ടിട നിർമ്മാണം നടക്കുന്ന പ്രദേശത്ത് പുല്ലു തിന്നുവാൻ പശുവിനെ അഴിച്ചുവിട്ടിരുന്നു .അധികനേരമായിട്ടും പശുവിനെ കാണാതായതോടെ പ്രദേശവാസികളുമായി ചേർന്ന് ബിന്ദു തെരച്ചിൽ നടത്തവേ സമീപത്തെ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ജലസംഭരണിയിൽ രക്ഷപെടുത്താൻ സാധിക്കാത്ത രീതിയിൽ പശുകിടക്കുന്നത് കണ്ടെത്തുകയായിരുന്നു .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് നാട്ടുകാർ തകഴി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയും ഇവിടെ നിന്ന് ഒരു യൂണിറ്റ് ഫയർഫോഴ്സ് എത്തി ടാങ്കിൽ വീണ്ടും വെള്ളം പമ്പുചെയ്ത ശേഷം നാട്ടുകാരുമായി ചേർന്ന് വടം ഉപയോഗിച്ച് പശുവിനെ പുറത്ത് എത്തിക്കുകയായിരുന്നു .
ഫയർഫോഴ്സ് ജീവനക്കാരായ എസ് എഫ് ആർ ഒ അരുൺകുമാർ ,ഫയർമാൻ ഡ്രൈവർ എച്ച് .അഭിലാഷ് , ഫയർമാൻ മനു ,മനുക്കുട്ടൻ ,ഹോം ഗാർഡ് ബിജുക്കുട്ടൻ ,വിശ്വനാഥൻ നായർ ,ജി .സജ്ഞയൻ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി .