സി.പി ഐയിൽ കല്ലുകടി ; സംസ്ഥാന കൗണ്‍സിലില്‍ നിന്ന് മുതിര്‍ന്ന നേതാവ് സി ദിവാകരനെ ഒഴിവാക്കി ; ഒഴിവാക്കിയത് പ്രായപരിധിയുടെ ഭാഗമായി

തിരുവനന്തപുരം : സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് മുതിര്‍ന്ന നേതാവായ സി ദിവാകരനെ ഒഴിവാക്കി. പാര്‍ട്ടി ഘടകങ്ങളില്‍ 75 വയസ്സിന് മുകളിലുള്ളവര്‍ വേണ്ടെന്ന സമ്മേളന മാര്‍ഗ നിര്‍ദേശത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.സംസ്ഥാന സമ്മേളനത്തിലെ ജില്ലകളിലെ പ്രതിനിധികളാണ്, അതതു ജില്ലകളില്‍ നിന്നുമുള്ള കൗണ്‍സില്‍ അംഗങ്ങളെ നിര്‍ദേശിക്കുന്നത്.

Advertisements

തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള അംഗങ്ങളുടെ പട്ടികയില്‍ സി ദിവാകരന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോടെ പ്രായ പരിധി നിര്‍ദേശം പാര്‍ട്ടിയില്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ഉറപ്പായി. പ്രായപരിധി നിര്‍ദേശം നടപ്പാക്കുമെന്ന് ഇന്നലെ തന്നെ സംസ്ഥാന അസി. സെക്രട്ടറി പ്രകാശ് ബാബു അറിയിച്ചിരുന്നു. പ്രായപരിധിക്കെതിരെ ദിവാകരനും കെ.ഇ ഇസ്മയിലും പരസ്യമായിത്തന്നെ രംഗത്തുവന്നിരുന്നു. ഈ ഘട്ടത്തിലാണ് പാർട്ടിയുടെ പുതിയ തീരുമാനം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.