കോട്ടയം :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കോട്ടയം ജില്ലയിലെ സിപിഐ ജനപ്രതിനിധികളുടെ യോഗം കോട്ടയത്ത് നടന്നു.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലതാ പ്രേംസാഗറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്തു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് പാർട്ടി ഘടകങ്ങളെ സജ്ജമാക്കുന്നതിന്റെ ഭാഗമായി വിവിധ തലങ്ങളിലുള്ള സബ് കമ്മറ്റികൾ രൂപീകരിച്ചു.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ തലത്തിലും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ തലത്തിലും ഗ്രാമപഞ്ചായത്ത് മുൻസിപ്പാലിറ്റി തലത്തിലും വാർഡു തലത്തിലും സബ്കമ്മറ്റികൾ രൂപീകരിച്ചു.
വോട്ടേഴ്സ് ലിസ്റ്റിൽ പേരു ചേർക്കുന്നതിനായി സബ്കമ്മിറ്റികളുടേയും സോഷ്യൽ മീഡിയ കമ്മറ്റികളുടെയും ചുമതലകൾ യോഗത്തിൽ വിലയിരുത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന കൗൺസിൽ നിർദ്ദേശങ്ങൾ വി.ബി.ബിനു റിപ്പോർട്ട് ചെയ്തു.സ്ഥാനാർത്ഥികളുടെ നിർദ്ദേശങ്ങൾ സബ്കമ്മറ്റികൾ അതാത് കമ്മറ്റികളിൽ അവതരിപ്പിച്ച് മേൽകമ്മറ്റിയുടെ അംഗീകാരത്തോടുകൂടി മാത്രമേ പ്രഖ്യപിക്കുകയുള്ളു.സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ വിജയസാദ്ധ്യത ചർച്ച ചെയ്ത് യുവതീ യുവാക്കൾക്ക് മുൻഗണന നൽകണം.തുടർച്ചയായി മൂന്നു തവണ മത്സരിച്ചവരെ സ്ഥാനാർത്ഥികളായി തീരുമാനിക്കരുത്.ജനറൽ സീറ്റിൽ വിജയ സാദ്ധ്യതയുടെ അടിസ്ഥാനത്തിൽ വനിതകളേയും സ്ഥാനാർത്ഥികളായി നിശ്ചയിക്കാവുന്നതാണ്.പാർട്ടി ഘടക സെക്രട്ടറിമാർ കഴിവതും സ്ഥാനാർത്ഥി ആകരുത്.
മാനദണ്ഡങ്ങളിൽ ഇളവ് നൽകണമെങ്കിൽ ഡിസി എക്സിക്യൂട്ടീവ് തീരുമാനിക്കേണ്ടതാണ്. തിരഞ്ഞെടുപ്പിന് സംസ്ഥാനകൗൺസിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തു.
യോഗത്തിൽ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി മോഹൻ ചേന്നംകുളം ജില്ലാകൗൺസിൽ അംഗങ്ങളായ പി.എ.അബ്ദുൾകരീം വി.ജെ.കുര്യാക്കോസ് മിനി മനോജ്
എൻ എൻ വിനോദ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി റ്റി അനൂപ്
ഒ എസ്സ് അനീഷ് എൻ ആർ ഇ ജി യൂണിയൻ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പി ആർ രജനി എന്നിവർ സംസാരിച്ചു.
.