കർണാടക : സിപിഎമ്മിനേയും സിപിഐയേയും തിരിച്ചറിയാനാകാതെ കോണ്‍ഗ്രസ് പ്രതിഷേധം. വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് എസ്‌എഫ്‌ഐക്കാര്‍ ആക്രമിച്ചതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസുകാരെത്തിയത് സിപിഐ ഓഫീസില്‍. കര്‍ണാടകയിലാണ് സംഭവം.
പ്രതിഷേധവുമായി കര്‍ണാടക സംസ്ഥാനക്കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ചു കയറി കോണ്‍ഗ്രസ് പതാക നാട്ടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഐ സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേഷ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി പുറത്തേക്ക് പറഞ്ഞു വിടുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാര്‍ അതിക്രമം കാട്ടിയത്. സിപിഎം ഓഫീസ് എവിടെയാണെന്ന് അറിയാത്ത പ്രതിഷേധക്കാര് ഒടുവിൽ നാണം കെട്ട് മടങ്ങി പോയി.