ഏറ്റുമാനൂർ : അര നൂറ്റാണ്ടിന്
ശേഷം ഏറ്റുമാനൂരിൽ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനം വിജയിപ്പിക്കുന്നതിനായി പ്രാദേശിക സംഘാടക സമിതികൾ രൂപീകരിച്ച് തുടങ്ങി. ആഗസ്റ്റ് അഞ്ച് മുതൽ എട്ട് വരെയുള്ള നാല് ദിവസക്കാലം ഏറ്റുമാനൂർ നഗരം സിപിഐ യുടെ നിയന്ത്രണത്തിലാകും.
സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ഏറ്റുമാനൂരിലെ
ലോക്കൽ കമ്മറ്റി വിളിച്ച്
ചേർത്ത വിപുലമായ സംഘാടക സമിതി രൂപീകരണത്തിന്റെ ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ നിർവ്വഹിച്ചു.
മണ്ഢലം സെക്രട്ടറി അഡ്വ.ബിനു ബോസ്, പ്രചരണ വിഭാഗം കമ്മറ്റി കൺവീനർ അഡ്വ. പ്രശാന്ത് രാജൻ,
ലോക്കൽ സെക്രട്ടറി കെ.വി.പുരുഷൻ,
അഡ്വ.കെ.ആർ.മുരളീധരൻ, റോജൻ
ജോസ് , ബിനീഷ് ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ കമ്മറ്റി അംഗം പി.എസ്.രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലോക്കൽ കമ്മറ്റിയുടെ പരിധിയിലുള്ള മുനിസിപ്പാലിറ്റിയിലെ മുഴുവൻ വീടുകളിലും ഭവന സന്ദർശനം നടത്തി വ്യാപകമായ പ്രചരണ പ്രവർത്തനങ്ങൾ നടത്താനും സമ്മേളന വിളംബര ജാഥ നടത്താനും സ്വാഗതസംഘ യോഗം തീരുമാനിച്ചു.
സമ്മേളന വിജയത്തിനായി
എൻ. അരവിന്ദാക്ഷൻ നായർ , അഡ്വ.കെ.ആർ.മുരളീധരൻ ,പി.എസ്.രവീന്ദ്രനാഥ് എന്നിവർ രക്ഷാധികാരികളായും
എ.കെ.ഗോപിനാഥൻ ( പ്രസിഡന്റ്)
മണി നാരായണൻ ( സെക്രട്ടറി)
റോജൻ ജോസ് (ട്രഷറർ)
ജയശ്രീ ജയൻ, ടി.ഡി.ഇന്ദിര, നീലകണ്ഠമാരാർ, സുരേഷ് ഡി തോപ്പിൽ , അനിൽ കുമാർ , ജോയ്സ്, സുരേഷ് കറേറാട്, സി.സി. സജീവ്, ടി.കെ.ഗോപി, (വൈസ്
പ്രസിഡന്റുമാർ ) സുമേഷ് ഡി
തോപ്പിൽ , സി.ജി. ദിവാകരൻ, ബേബി ചൂരപ്പുഴ , സജിമോൻ വയലോരം
ഉത്തമൻ ബിനീഷ് ജനാർദ്ദനൻ, വിശാഖ് ഏറ്റുമാനൂർ (സെക്രട്ടറിമാർ )
എന്നിവർ ഭാരവാഹികളായ
നൂറ്റൊന്നംഗ സംഘാടക സമിതി രൂപീകരിച്ചു.