തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 700 രൂപയാക്കി ഉയർത്തും ; വമ്പൻ പ്രഖ്യാപനങ്ങളുമായി സിപിഐയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക
ഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി സി പി ഐ. നിരവധി വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്.33 ശതമാനം വനിതാ സംവരണം ഉടൻ നടപ്പാക്കുമെന്നും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 700 രൂപയാക്കി ഉയർത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഴയ പെൻഷൻ സ്കീം പുന:സ്ഥാപിക്കും. ഗവർണർ പദവി ഇല്ലാതാക്കും. ഇ ഡി അടക്കമുള്ള അന്വേഷണ ഏജൻസികളെ പാർലമെന്റിന് കീഴിലാക്കും.
കേന്ദ്ര സർക്കാർ നേട്ടങ്ങളായി ഉയർത്തിക്കാട്ടുന്ന സി എ എയും അഗ്നിപഥും നിർത്തലാക്കാൻ പോരാടുമെന്നും ജാതി സെൻസസ് നടപ്പാക്കുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.’നമ്മുടെ ഭരണഘടനയും ജനാധിപത്യവും നമ്മുടെ രാജ്യത്തിന്റെ മതേതര ജനാധിപത്യ ഘടനയും സംരക്ഷിക്കണമെങ്കില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കേണ്ടത് അനിവാര്യമാണ്. തിരഞ്ഞടുപ്പില്‍ ജനങ്ങള്‍ ബി ജെ പിയേയും സഖ്യ കക്ഷികളെയും തോല്‍പ്പിക്കണം. എങ്കില്‍ മാത്രമേ ഇന്ത്യക്ക് ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനില്ക്കാൻ കഴിയൂ.’- സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.