കൊച്ചി : സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ആണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്. നേരത്തെ കാൽ പാദം അസുഖത്തെ തുടർന്ന് മുറിച്ച് മാറ്റിയിരുന്നു. 73 വയസ്സായിരുന്നു. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടർന്ന് മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്ക ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കോട്ടയം വാഴൂർ സ്വദേശിയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി ചുമതലയിൽ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നൽകിയിരിക്കുകയാണ് അന്ത്യം. 2015 മുതൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്. 1982 മുതൽ 93 വരെ വാഴൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തി. എഐടിയുസി സംസ്ഥാന സെക്രട്ടറി ആയിരുന്നു.