സിപിഐ തലയോലപ്പറമ്പ് മണ്ഡലം സമ്മേളനത്തിന് തുടക്കമായി : പൊതുസമ്മേളനം സംസ്ഥാന എക്‌സി. അംഗം മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു

തലയോലപ്പറമ്പ്: അധികാര സ്ഥാനങ്ങളില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ജനങ്ങളുടെ കാവലായി നിലകൊള്ളേണ്ടവരാണ് കമ്മ്യൂണിസ്റ്റുകാരെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം മുല്ലക്കര രത്‌നാകരന്‍. സിപിഐ തലയോലപ്പറമ്പ് മണ്ഡലം സമ്മേളനത്തിന് തുടക്കംകുറിച്ച് ചെമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം.

Advertisements

മണ്ഡലം സെക്രട്ടറി സാബു പി. മണലൊടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ആര്‍.സുശീലന്‍, ജില്ലാ അസിസ്റ്റൻ്റ്സെക്രട്ടറി ജോണ്‍ വി.ജോസഫ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.എന്‍. രമേശന്‍, എം.ഡി ബാബുരാജ്, കെ.ഡി.വിശ്വനാഥന്‍, പി.എസ്.പുഷ്പമണി, കെ.എസ്. രത്‌നാകരന്‍, എ.എം.അനി, കെ.എം. അബ്ദുല്‍ സലാം, എം.കെ. ശീമോന്‍, വി.കെ. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
നാളെ മെയ് 10 ന് രാവിലെ 10ന് ചെമ്പ് വിജയോദയം യുപി സ്‌കൂളിലെ ആര്‍.ബിജു. നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles