തലയോലപ്പറമ്പ് : സിപിഎം ചിറേക്കടവ് ബ്രാഞ്ച് ഓഫീസിന് തറകല്ലിട്ടു. ചിറേക്കടവ് ജങ്ഷനിൽ മൂന്ന് സെന്റ് വരുന്ന ഭൂമിയിലാണ് ഇരുനില വരുന്ന ബ്രാഞ്ച് ഓഫീസ് പണിയുന്നത്. മുകളിലത്തെ നിലയിൽ വായനശാലയും താഴെ ബ്രാഞ്ച് ഓഫീസുമായാണ് പ്രവർത്തിക്കുക. സിപിഎം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ ശെൽവരാജ് ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.
നിർമ്മാണ കമ്മിറ്റി ചെയർമാൻ ബി ഷിജു അധ്യക്ഷനായി. തൊണൂറ് ശതമാനം കേൾവി ശക്തി നഷ്ട്ടപ്പെട്ട മണ്ണേഴത്ത് താഴ്ച്ചയിൽ ഹരിദാസന് ശ്രവണ സഹായിയും നിർമ്മാണ പ്രവർത്തികൾക്ക് വേണ്ടിയുള്ള ആദ്യ സംഭാവനയും വികെഎം ഗ്രൂപ്പ് ചെയർമാൻ വി എം മുരളീധരൻ നൽകി. മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ ബി രമ, വൈസ് പ്രസിഡന്റ് വി ടി പ്രതാപൻ , സിപിഐ എം ഏരിയാ കമ്മിറ്റി അംഗം പി വി ഹരിക്കുട്ടൻ, ലോക്കൽ സെക്രട്ടറി ടി എസ് താജു, ബ്രാഞ്ച് സെക്രട്ടറി ആർ രതീഷ്, പഞ്ചായത്തംഗം പി കെ മല്ലിക, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അർജുൻ ബാബു എന്നിവർ സംസാരിച്ചു.