തിരുവനന്തപുരം : ബിജെപി വിട്ട നടന്‍ ഭീമന്‍ രഘു എകെജി സെന്ററിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, മന്ത്രി വി.ശിവന്‍കുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സിപിഎം തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം പാര്‍ട്ടിയുടെ കൃത്യമായ നിലപാടാണെന്നും സിപിഎമ്മിന് കൃത്യമായ ഒരു ഘടനയുണ്ടെന്നും ഭീമന്‍ രഘു മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി നിലപാടും തന്റേടവും കഴിവുമുള്ള വ്യക്തിയാണെന്നും സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്ക് വേണ്ടി മികച്ച കാഴ്ചപ്പാടുള്ള ആളാണെന്നും ഭീമന്‍ രഘു പറഞ്ഞു.
കെ സുരേന്ദ്രന്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയ്ക്ക് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. ബിജെപിയില്‍ ആയിരുന്നതുകൊണ്ട് സിനിമയൊന്നും ഉണ്ടായിരുന്നില്ലെന്നും ഭീമന്‍ രഘു മാധ്യമങ്ങളോട് പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചിന്തിക്കാൻ കഴിയുന്നവര്‍ക്ക് ബിജെപിയില്‍ പ്രവര്‍ത്തിക്കാൻ കഴിയില്ല. കഴിവുകള്‍ കാണിക്കാൻ അവസരം ബിജെപി തരുന്നില്ല. 2014 ലെ തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസം അനുഭവിച്ചു. പല സ്ഥലത്തും ചെന്ന സമയത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നില്ലെന്നും ഭീമന്‍ രഘു മാധ്യമങ്ങലോട് പ്രതികരിച്ചു.