മാധ്യമങ്ങൾക്ക് എതിരായ പട്ടിപ്പരാമർശം: കൃഷ്ണദാസിനെ കൈവിട്ട് പാർട്ടി ; തിരഞ്ഞെടുപ്പ് സമയത്ത് വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന് വിലയിരുത്തൽ

തൃശൂർ: മാധ്യമങ്ങളെ വിമർശിച്ച എൻ.എൻ. കൃഷ്ണദാസിനെ ഒടുവിൽ തള്ളിപ്പറഞ്ഞ് പാർട്ടി. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിൽ വിലയിരുത്തൽ. കൃഷ്ണദാസിന്റെ നിലപാട് തിരിച്ചടിയാവുമെന്ന് മനസ്സിലാക്കിയതോടെയാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. സെക്രട്ടേറിയേറ്റ് തുടങ്ങുന്നതിന് മുൻപ് കൃഷ്ണദാസിനെ ന്യായീകരിച്ച് നേതാക്കൾ രംഗത്ത് വന്നിരുന്നു.

Advertisements

ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന സമയത്ത് നേതാക്കൾ ഓരോ വാക്ക് ഉപയോഗിക്കുമ്‌ബോഴും ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള പദപ്രയോഗങ്ങൾ നടത്തുന്നത് തെറ്റായ സന്ദേശം നൽകുമെന്നും സെക്രട്ടേറിയേറ്റ് നിരീക്ഷിച്ചു. സെക്രട്ടേറിയേറ്റിൽ കൃഷ്ണദാസിനെതിരേ രൂക്ഷ വിമർശനമാണ് നേതാക്കൾ ഉയർത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പടെയുള്ളവർ കൃഷ്ണദാസിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. സി.പി.എം തൃശൂർ ജില്ല കമ്മറ്റി യോഗത്തിലാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നടത്തിയത്.

Hot Topics

Related Articles