പുട്ടിനെ കുറ്റപ്പെടുത്തി, അമേരിക്കയെ കടന്നാക്രമിച്ച് സി.പി.എം സൈബർ ആക്ടിവിസ്റ്റുകൾ: ഉക്രെയിൻ റഷ്യ യുദ്ധത്തിന് കാരണം അമേരിക്കയെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം

ന്യൂഡൽഹി: യുക്രൈൻ ആക്രമണത്തിൽ റഷ്യയെ വിമർശിക്കുന്നുണ്ടെങ്കിലും യുദ്ധത്തിന് മൂലകാരണം ‘വർഗശത്രു’വായ അമേരിക്കയാണെന്ന നിലപാടാണ് സിപിഎം സൈബർ ‘പോരാളി’കളുടേത്.

Advertisements

സിപിഎം സൈബർ കമ്മ്യൂൺ എന്ന പേജിൽ വന്ന കുറിപ്പിന്റെ പൂർണരൂപം വായിക്കാം
റഷ്യ- ഉക്രയ്ൻ: വിനാശപാത തുറന്നത് അമേരിക്ക
റഷ്യ-ഉക്രയ്ൻ പ്രശ്‌നത്തിലെ ഏറ്റവും വലിയ തമാശ, കരയ്ക്കിരുന്ന് കാഴ്ച കാണുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ യുദ്ധതീയതി കുറിച്ച് യുദ്ധം പ്രഖ്യാപിച്ചു എന്നതാണ്. തന്റെ അധികാര പരിധിക്ക് പുറത്ത് രണ്ട് രാജ്യങ്ങൾ തമ്മിലുടലെടുത്ത ഒരു തർക്കത്തിൽ യുദ്ധ തീയതി കുറിച്ച് ജോ ബൈഡൻ അപ്രഖ്യാപിത വിജയി ആകുവാനുള്ള ശ്രമത്തിലായിരുന്നു. യുദ്ധം നടന്നാൽ ബൈഡനും അമേരിക്കയും പറഞ്ഞത് ശരിയായി തീരും. യുദ്ധം നടന്നില്ലെങ്കിൽ തന്റെ സാമർഥ്യം കൊണ്ട് റഷ്യയെ ഭയപ്പെടുത്തി വരച്ചവരയിൽ നിർത്തി അവരുടെ ഒരു ആവശ്യവും അംഗീകരിക്കാതെ യുദ്ധം തടയുന്നതിൽ താൻ വിജയിച്ചു. നാറ്റോയുടെ പേരിൽ അമേരിക്ക നേടുന്ന ഗംഭീരവിജയം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ഒരു യുദ്ധം തടയാൻ ആവശ്യമായ സമാധാന ചർച്ചകൾക്കൊ, ഉക്രയ്നിലേക്കുള്ള റഷ്യയുടെ കടന്നുകയറ്റം തടയാനൊ, യുദ്ധസാധ്യത നീട്ടിക്കൊണ്ടുപോകുവാനോ ഒന്നും ഇതായിരുന്നില്ല മാർഗ്ഗം. ഐക്യരാഷ്ട്രസഭയെ മുൻനിർത്തി ചർച്ചകൾക്കും പരിഹാരത്തിനും ലോകത്തെ നിർബന്ധിക്കുന്നതിനു പകരം താനും നാറ്റോയും യൂറോപ്പും സർവ്വകാര്യങ്ങളും തീരുമാനിക്കും എന്ന ജനാധിപത്യവിരുദ്ധ നിലപാട് യുദ്ധത്തിലേക്കാണ് അന്തിമമായി എത്തിച്ചേർന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ അധിവസിക്കുന്ന ചൈനയും ഇന്ത്യയും പോലെ റഷ്യയുമായി നല്ല ബന്ധമുള്ള രാജ്യങ്ങളെ സമാധാന ശ്രമങ്ങളുടെ ഭാഗമാക്കാതെ ഭീഷണിയുടെ മറുസ്വരം ഉയർത്തി അമേരിക്കൻ ഭരണകൂടം നടത്തിയ ശ്രമങ്ങൾ കൂടെ ചേർന്നതാണ് ഈ യുദ്ധം.

ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം തന്നെ റഷ്യയുടെ അതിരുകളിൽ യുദ്ധത്തിന്റെ സാധ്യതകളിലേക്കുള്ള വാതിലാണ് തുറന്നത്. അമേരിക്കയിൽ തീവ്രവലതുപക്ഷ ഭരണകൂടത്തെ തകർത്ത് ലിബറൽ ജനാധിപത്യ ശക്തികൾ നേടിയ വിജയം ലോകത്ത് കൂടുതൽ ശാന്തിയും സമാധാനവും എത്തിക്കും എന്ന് പ്രതീക്ഷിച്ചവർക്ക് തെറ്റിയോ ?
അമേരിക്കൻ തിരഞ്ഞെടുപ്പിലെ ചൂടേറിയ ചർച്ചാ വിഷയമായിരുന്നു പ്രസിഡന്റ് ട്രംപ് ഉക്രയ്ൻ ഭരണകൂടത്തെ സ്വാധീനിച്ച് തിരഞ്ഞെടുപ്പിൽ തന്റെ എതിരാളിയാകാൻ സാധ്യതയുള്ള ജോ ബൈഡനു എതിരെ തെളിവുകൾ ചമയ്കുവാൻ ശ്രമിച്ചു എന്നത്. ഇത് ഒടുക്കം ട്രംപിനെ ഇമ്പീച്ച് ചെയ്ത് നാണം കെടുത്തുന്നതിലാണ് അവസാനിച്ചത്. ട്രംപ് തിരഞ്ഞെടുപ്പിൽ ജയിക്കാൻ നടത്തിയ ഈ കുത്സിത നീക്കങ്ങൾ മാറ്റി നിർത്തിയാൽ ബൈഡൻ കുടുംബത്തിന് ഉക്രയ്‌നുമായി റഷ്യക്ക് ഭയപ്പെടേണ്ടതായ വലിയ ബന്ധങ്ങളുണ്ട്.

ഉക്രയ്‌നിലെ വിവാദമായിട്ടുള്ള ബുരിസ്മ എന്ന പ്രകൃതിനാതക കമ്ബനിയുടെ ഡയറക്ടറായിരുന്നു ബൈഡൻ പുത്രൻ ഹണ്ടർബൈഡൻ. മാസ ശമ്ബളം 50,000 അമേരിക്കൻ ഡോളർ.
ബൈഡൻ അധികാരത്തിൽ വന്നതു മുതൽ ഉക്രയ്ൻ അനുകൂല ഏകപക്ഷിയ നിലപാടിലൂടെ റഷ്യയെ അസ്ഥിരപ്പെടുത്തുവാൻ ശ്രമിക്കും എന്ന ഭയം റഷ്യക്കുണ്ട്. ഉക്രയ്‌നുമായി വിഘടിച്ച് നിൽക്കുന്ന, എന്നാൽ റഷ്യ – ഉക്രയ്ൻ അതിർത്തിയിൽ കിടക്കുന്ന ഡോൺടസ്‌ക്, ലുഹാൻസ് പ്രദേശങ്ങളെ സൈനിക നടപടികളിലൂടെ ഉക്രയ്‌നുമായി കൂട്ടിച്ചേർക്കാൻ ശ്രമങ്ങൾ ഉണ്ടാകുമെന്ന് റഷ്യ ഭയന്നിരുന്നു. അസർബൈജാൻ ഇത്തരം ഒരു നീക്കം കാരാബക്ക് പ്രദേശത്ത് നടത്തിയതും ഉക്രയ്ൻ ടർക്കിഷ് (മറ്റൊരു നാറ്റൊ സഖ്യകക്ഷി) ഡ്രോണുകളടക്കമുള്ള ആയുധങ്ങൾ വാങ്ങി സംഭരിക്കുന്നതുമൊക്കെ റഷ്യയെ അസ്വസ്ഥപ്പെടുത്തിയിരുന്നു.

അതേസമയം റഷ്യ നിരന്തരം സൈന്യത്തെ അതിർത്തിയിൽ വിന്യസിച്ച് ഉക്രൈനെ സമ്മർദ്ദത്തിലാക്കി ചെറിയ നേട്ടങ്ങളൊക്കെ ഉണ്ടാക്കിയാണ് റഷ്യയുടെ പരാതികളെ നാറ്റൊ സഖ്യകക്ഷികൾ അവഗണിക്കുന്നതിനെതിരെ പ്രതികരിച്ചിരുന്നത്. ഇതൊരു സ്ഥിരം മാർഗ്ഗമാക്കി വലിയ നേട്ടങ്ങൾ കൊയ്യാനുള്ള ശ്രമത്തിലാണ് റഷ്യ. സമ്മർദ്ദം ഫലം കണ്ടില്ലെങ്കിൽ യുദ്ധത്തിലേക്ക് റഷ്യക്ക് പോകേണ്ടിവരും. ഈ റഷ്യൻ സമ്മർദ്ദത്തെ ശക്തമായ ഡിപ്ലൊമസിയിലേക്ക് മാറ്റുകയാണ് യുദ്ധം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. അപ്പോൾ ഉയർന്നു വരുന്ന പ്രശ്നം അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ചർച്ച ചെയ്യാൻ താത്പര്യപ്പെടാത്ത വിഷയങ്ങൾ ചർച്ച ചെയ്യേണ്ടിവരും എന്നതാണ് . റഷ്യയുടെ സുരക്ഷയുടെ കാര്യത്തിൽ അവർക്ക് ഉറപ്പുകൾ നൽകേണ്ടിവരും.

ഇപ്പോഴത്തെ റഷ്യ -ഉക്രയ്ൻ പ്രതിസന്ധിയുടെ തുടക്കം പലരും പറയും പോലെ നാറ്റൊ അംഗത്വവുമായി ബന്ധപ്പെട്ടല്ല തുടങ്ങുന്നത്. ഉക്രയ്ൻ- റഷ്യ അതിർത്തിയിലെ ഡോണാമ്ബസ് (ഇപ്പോൾ റഷ്യ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിച്ച) മേഖലയെ ആയുധ നിർവീര്യമാക്കുകയും autonomous provinces ആയി അംഗീകരിക്കുന്ന ഒരു ഉടമ്ബടി 2014 ലും 2015ലുമായി റഷ്യയും ഉക്രയ്‌നും തമ്മിൽ യൂറോപ്യൻ സുരക്ഷാ കൗൺസിലിന്റെ മധ്യസ്ഥതയിൽ ഒപ്പുവക്കുകയും ചെയ്തിരുന്നു. Minsk Protocol എന്നറിയപ്പെടുന്ന ഉടമ്ബടിയുടെ ലംഘനമാണ് ഇപ്പോഴത്തെ യുദ്ധത്തിന് അടിസ്ഥാന കാരണം. മിൻസ്‌ക് ഉടമ്ബടി പ്രകാരം റഷ്യ- ഉക്രയ്ൻ അതിർത്തി നിരീക്ഷിക്കയും വെടിനിർത്തൽ ഉറപ്പുവരുത്തുകയും ചെയ്യാനുള്ള ഉത്തരവാദിത്വം കരാറിൽ കക്ഷിയായ Organization for Security and Co-operation in Europe (OSCE) യുടെതാണ്. ജർമനിയും ഫ്രാൻസും ബ്രിട്ടണും അമേരിക്കയുമാണ് ഈ കരാറിനു പിന്നിൽ.

2014 ൽ ജോ ബൈഡൻ അമേരിക്കൻ വൈസ് പ്രസിഡന്റായിരിക്കുമ്‌ബൊഴാണ് ഉക്രയ്‌നിൽ അട്ടിമറി നടക്കുന്നതും തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് രാജ്യം വിട്ടതും. തുടർന്ന് അധികാരത്തിൽ വന്നതും ഇപ്പോഴും അധികാരത്തിൽ തുടരുന്നതുമായ അമേരിക്കൻ പിന്തുണയുള്ള ഭരണകൂടത്തെ റഷ്യ അംഗീകരിക്കുന്നില്ല.
ഒന്നാമതായി, റഷ്യൻ ഭരണകൂടം ഉക്രയ്ൻ ഭരണകൂടത്തെ അംഗീകരിക്കുന്നില്ല. രണ്ടാമത്, മിൻസ്‌ക് കരാർ പാലിക്കുന്നു എന്ന് ഉറപ്പാക്കുവാൻ ആവശ്യപ്പെടുന്നു. അതായത്, റഷ്യയുടെ കണ്ണിൽ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത ഉക്രയ്ൻ ഭരണകൂടം മിൻസ്‌ക് കരാർ നടപ്പിലാക്കി റഷ്യയുടെ അംഗീകാരം ഉറപ്പാക്കണം, അല്ലെങ്കിൽ റഷ്യ അവരുടെ രീതിയിൽ പ്രശ്‌നപരിഹാരമുണ്ടാക്കും.

ഇപ്പോഴത്തെ പ്രതിസന്ധി തുടങ്ങുന്നതു തന്നെ അപ്രതീക്ഷിതമായി മിൻസ്‌ക് കരാർ നടപ്പിലാക്കാൻ താൽപര്യമില്ല എന്ന് പറയുന്ന ജർമൻ – ഫ്രഞ്ച് വിദേശകാര്യ മന്ത്രിമാരുടെ സംഭാഷണം വന്നതിലൂടെയാണ്. ട്രംപ് ഭരണകൂടത്തിൽ പ്രതിരോധ സെക്രട്ടറിയുടെ ഉപദേശകനായിരുന്ന റിട്ട. കേണൽ ഡഗ്ലസ് മക്ഗ്രഗർ പറയുന്നത് പ്രകാരം ഈ പ്രശ്‌നത്തിൽ വാഷിംഗ്ടണിനും റഷ്യക്കും ഉക്രയ്‌നും ഒരുപോലെ മാനം നഷ്ടപ്പെടാനാണ് സാധ്യത എന്നാണ്. ജോർജ്ജ് ബുഷിനു ശേഷം വന്ന പ്രസിഡന്റുമാരെല്ലാം ഉക്രയ്‌നെ മോസ്‌കോയുടെ കഴുത്തിൽ വയ്ക്കാൻ പറ്റിയ കത്തിയാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വാഷിംഗ്ടണാണ് തീരുമാനിക്കേണ്ടത് ഈ വിനാശകരമായ പാതയിലൂടെ മുന്നോട്ട് പോകണോ എന്ന്.
റെജി പി ജോർജ്

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.