സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ അഴിമതി; നാട്ടകത്ത് കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി

നാട്ടകം : സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കുകളുടെ അഴിമതിയും, കെടുകാര്യസ്ഥതയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടകം സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ കോൺഗ്രസ് ധർണ നടത്തി. കോൺഗ്രസ് ചിങ്ങവനം നാട്ടകം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ധർണ നടത്തിയത്.

Advertisements

ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് എസ്.രാജീവ്, ജോൺ ചാണ്ടി, ഡി.സി സി ഭാരവാഹികളായ ജോണി ജോസഫ് ,നന്ത്യോട് ബഷീർ ,അനീഷ് വരമ്പിനകം ,ബിജു.എസ് ‘ കുമാർ, യു ഡി ഫ് കൺവീനർ ജോയി ചെട്ടിശ്ശേരി, അനിൽ മലരിക്കൻ, എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles