കോട്ടയം : സി പി എം ബഹുജന കൂട്ടായ്മ ജനുവരി 4 ന് നടക്കും.സമാധാനന്തരീക്ഷം നിലനിൽക്കുന്ന കേരളീയ സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാനും അതുവഴി നാടിനെ വർഗ്ഗീയ കലാപങ്ങളിലേക്ക്
തള്ളിവിടാനും ശ്രമിക്കുന്ന ആർഎസ്എസ് എസ്ഡിപിഐ ശക്തികൾക്കെതിരെ ജനങ്ങളെ ജാഗ്രതയോടെ മുന്നോട്ട് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
സമീപകാലത്ത് വർഗ്ഗീയ പ്രചാരവേല കേരളത്തിൽ വലിയ തോതിൽ
നടക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ദയനീയമായി
പരാജയപ്പെട്ട് ബിജെപി വർഗ്ഗീയ ധ്രുവീകരണത്തിലൂടെ
തിരിച്ചു വരാനാകുമോയെന്നാണ് ശ്രമിക്കുന്നത്. ഇതിന് സഹായകരമായ നിലപാടാണ് എസ്ഡിപിഐയും സ്വീകരിക്കുന്നത്. ഇത്തരം സംഭവങ്ങളെ ഊതിവീർപ്പിക്കാനും
സർക്കാരിനെതിരെ തിരിച്ചു വിടാനുമുള്ള ഇടപെടലുകളാണ് യുഡിഎഫിന്റെ
ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഈ സന്ദർഭത്തിലാണ് കേരളത്തെ കലാപ ഭൂമിയാക്കരുത് എന്ന മുദ്രാവാക്യവുമായി സി പി എം സമര മുഖത്തിറങ്ങുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തലശ്ശേരി കലാപത്തിനിടയിൽ രക്തസാക്ഷിത്വം വരിച്ച യു.കെ.കുഞ്ഞിരാമന്റെ
രക്തസാക്ഷി ദിനത്തിൽ (ജനുവരി -4) വൈകിട്ട് 5 മുതൽ 7 വരെ ലോക്കൽ
അടിസ്ഥാനത്തിലാണ് ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കുക. ഓരോ
ലോക്കലിലും 500 പേരെ വീതം അണിനിരത്തി ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുവാനാണ് സി പി എം സംസ്ഥാന കമ്മറ്റി ആഹ്വാനം.