പാലക്കാട്: വഴിത്തർക്കത്തിനിടെ വയോധികയെ സിപിഐ ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. പാലക്കാട് അട്ടപ്പാടി സാമ്പാർ കോഡ് ഊര് നിവാസിയായ ഭഗവതിക്കാണ് വെട്ടേറ്റത്. ഇന്ന് വൈകുന്നേരമാണ് സംഭവം. സാമ്പാർ കൊട് സിപിഐ ബ്രാഞ്ച് സെക്രട്ടറി നഞ്ചപ്പൻ ആണ് അമ്മയെ വെട്ടിയതെന്ന് ഭഗവതിയുടെ മകൻ മണികണ്ഠൻ ആരോപിച്ചു.
Advertisements
ഊര് നിവാസികൾക്കായി നിർമ്മിച്ച പൊതുശ്മശാനത്തിലേക്കുള്ള വഴിയെ സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഭഗവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ താനല്ല ഭഗവതിയെ വെട്ടിയതെന്നും സംഘർഷത്തിനിടെ മണികണ്ഠന്റെ തന്നെ കയ്യിലെ ആയുധം കൊണ്ടാണ് ഭഗവതിക്ക് പരിക്കേറ്റതെന്നും നഞ്ചപ്പൻ പറഞ്ഞു.