ആലപ്പുഴ: സിപിഎമ്മിന്റെ സുഖദുഃഖങ്ങള്‍ പങ്കിടാന്‍ സിപിഐയ്ക്ക് ബാധ്യതയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ വേദിയിലാണ് കാനത്തിന്റെ പരാമര്‍ശം.
ലോകായുക്ത വിഷയത്തില്‍ സിപിഐ, സിപിഎമ്മിന്റെ സമര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് പ്രതികരണം. മുന്നണിയുടെ പൊതുരാഷ്ട്രീയം എല്ലാവരും അംഗീകരിക്കണമെന്നു കാനം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്കും കോട്ടങ്ങള്‍ക്കും എല്ലാ ഘടകക്ഷികള്‍ക്കും ഉത്തരവാദിത്വമുണ്ട്. നേട്ടങ്ങള്‍ക്ക് മാത്രം അവകാശവാദം ഉന്നയിക്കുകയും കോട്ടങ്ങളില്‍ തങ്ങള്‍ക്കു പങ്കില്ലെന്നുമുള്ള നിലപാട് സിപിഐയ്ക്കില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.