സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലെ സജീവ സാന്നിധ്യം; ചലച്ചിത്ര നാടക പ്രവർത്തകൻ വർക്കിച്ചായൻ നിര്യാതനായി

കോട്ടയം: അരനൂറ്റാണ്ടോളം സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് കർമ്മ രംഗമാക്കിയ ചലച്ചിത്ര- നാടക പ്രവർത്തകൻ എം എം വർക്കി(വർക്കിച്ചായൻ -85 )അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച്ച. മൃതദേഹം ചൊവ്വ രാവിലെ പത്തിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും.
സിനിമാ സംബന്ധിയായ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. നീണ്ടു നരച്ച താടിയും കട്ടിക്കണ്ണടയും ജൂബ്ബയുമായി കോട്ടയത്തെ പൗരാവലിയും കൗതുകത്തോടെ കണ്ട സാംസ്‌ക്കാരിക പ്രവർത്തനായിരുന്നു വർക്കിച്ചായൻ.

Advertisements

എം ജി രാമചന്ദ്രൻ, ടി കെ രാമകൃഷ്ണൻ, കെ കെ ജോസഫ് ,വൈക്കം വിശ്വൻ, കെ ജെ തോമസ്, വി എന് വാസവൻ എന്നീ ജില്ലാ സെക്രട്ടറിമാർക്കൊപ്പം ഡി സി ഓഫീസില് വിവിധ ചുമതലകള് നിർവ്വഹിച്ചു. അവിവാഹിതനാണ്

Hot Topics

Related Articles