സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി സെക്രട്ടറിയായി സി.വി വർഗീസിനെ തിരഞ്ഞെടുത്തു; എസ്.രാജേന്ദ്രൻ പാർട്ടിയ്ക്കു പുറത്തേയ്ക്ക്; ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി

കോട്ടയം: സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി സെക്രട്ടറിയായി സി.വി വർഗീസിനെ തിരഞ്ഞെടുത്തു. കെ.കെ ജയചന്ദ്രന് പകരമായാണ് ഇദ്ദേഹം പാർട്ടിയുടെ ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്. മത്സരം ഒഴിവാക്കാൻ സമവായത്തിലൂടെയായിരുന്നു സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ്. ഇതിനിടെ, പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന എസ്.രാജേന്ദ്രനെ ഉൾപ്പെടുത്താതെയാണ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ചത്. ഇതോടെ എസ്.രാജേന്ദ്രൻ പാർട്ടിയിൽ നിന്നു തന്നെ പുറത്താകുമെന്ന് ഏതാണ്ട് ഉറപ്പായി.

Advertisements

ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സി.വി വർഗീസ്, വി.എൻ മോഹനൻ, കെ.വി ശശി, കെ.എസ് മോഹനൻ എന്നിവരുടെ പേരുകളാണ് പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്കു പരിഗണിച്ചിരുന്നത്. നിലവിൽ ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ ജയചന്ദ്രൻ ഒരു തവണ കൂടി അനുവദിക്കാമായിരുന്നെങ്കിലും പാർട്ടി ഇദ്ദേഹത്തിന്റെ പദവി നീട്ടി നൽകിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2012 ൽ എം.എം മണി വിവാദങ്ങളെ തുടർന്നു പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് സി.പി.എം ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറിയായി കെ.കെ ജയചന്ദ്രൻ എത്തുന്നത്. 2015 ലെ മൂന്നാർ സമ്മേളനത്തിലും, 2018 ലെ കട്ടപ്പന സമ്മേളനത്തിലും ജയചന്ദ്രൻ തന്നെ സെക്രട്ടറിയായ തുടരുകയായിരുന്നു.

Hot Topics

Related Articles