ന്യൂസ് ഡെസ്ക് : ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനുളള ജെഡിഎസ് തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയോടെയാണെന്ന പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് ദേശീയാദ്ധ്യക്ഷന് ദേവഗൗഡ.സിപിഎം ജെഡിഎസ്-എന്‍ഡിഎ സഖ്യത്തെ അനുകൂലിക്കുന്നു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡ പറഞ്ഞു.
പ്രസ്താവന വിവാദമായതോടെയാണ് മലക്കം മറിച്ചില്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തില്‍ ജെഡിഎസ് സംസ്ഥാന ഘടകം ഇപ്പോഴും ഇടത് സര്‍ക്കാരിന്റെ ഭാഗമായി തുടരുന്നു എന്നാണ് പറഞ്ഞത്. കര്‍ണാടയ്ക്ക് പുറത്തുള്ള പാര്‍ട്ടി ഘടകങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും അഭിപ്രായഭിന്നതകള്‍ തുടരുന്നുവെന്നും ദേവഗൗഡ പറഞ്ഞു. തന്റെ പിന്തുണയോടെയാണ് ജെ ഡി എസ് ബി ജെ പിയുമായി സഖ്യത്തിലേര്പ്പെടുന്നതെന്ന ദേവഗൗഡയുടെ വാദത്തെ പിണറായി തളളിയിരുന്നു.അസംബന്ധമാണ് ദേവഗൗഡ പറയുന്നതെന്ന് പിണറായി പറഞ്ഞു.