തിരുവനന്തപുരം: സി പി എം തിരുവാതിരകളിയെ വിമർശിച്ച് ഇടത് സഹയാത്രികനായ അശോകൻ ചെരുവിൽ. ഇടുക്കിയിൽ വിദ്യാർത്ഥിയായ ധീരജിന്റെ കൊലപാതകത്തിൽ കേരളം ഞെട്ടിതരിച്ച് നിൽക്കുമ്പോൾ ഇത്തരത്തിൽ സംഘടിപ്പിച്ച തിരുവാതിരകളി മാറ്റി വെയ്ക്കാതിരുന്നത് അവിവേകമായി പോയി എന്ന് അശോകൻ ചെരുവിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
സർക്കാരിന്റെ ഭരണമികവും പാർട്ടിയുടെ പ്രവർത്തനങ്ങളും കോർത്തിണക്കിയ പാട്ടിന് ചുവടുവെച്ച് അഞ്ഞൂറോളം പേരുടെ തിരുവാതിരകളിയാണ് സി.പി.എം. അരൂർ ഏരിയാ സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം അരങ്ങേറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫ്യൂഡൽകാലത്തുണ്ടായ മറ്റ് പല കലാരൂപങ്ങളും നമ്മൾ കൊണ്ടാടുന്നുണ്ട്.സിപിഎം സമ്മേളനത്തോട് അനുബദ്ധിച്ച് തിരുവാതിരകളി അവതരിപ്പിക്കുന്നതിൽ തെറ്റും കാണുന്നില്ല. എന്നാൽ ധീരജിന്റെ രക്തസാക്ഷിത്വത്തിൽ കേരളം ഞെട്ടിതരിച്ച് നിൽക്കുന്ന സമയത്ത് ഇത് മാറ്റിവെക്കേണ്ടതായിരുന്നു എന്ന് അദേഹം കുറിപ്പിലൂടെ പറയുന്നു.