മറയൂർ: വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം നേതാവ് എംഎം മണി എംഎല്‍എ. അടിച്ചാല്‍ ശക്തമായി തിരിച്ചടിക്കണമെന്നും ഇല്ലെങ്കില്‍ പാർട്ടിയോടൊപ്പം ഒരു പട്ടിപോലും നില്‍ക്കില്ലെന്നുമായിരുന്നു എംഎം മണിയുടെ പ്രസംഗം.പാർട്ടിയുടെ കൂടെനിന്നാല്‍ കേസുകളില്‍ പ്രതികളാകുമെന്ന മുന്നറിയിപ്പും എംഎം മണി നല്‍കുന്നുണ്ട്. ധൈര്യമുള്ളവർ മാത്രം പാർട്ടിയില്‍ നിന്നാല്‍ മതിയെന്നും അദ്ദേഹം പ്രംസഗത്തില്‍ വ്യക്തമാക്കുന്നു. സിപിഎം മറയൂർ ഏരിയാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് എം എം മണിയുടെ വിവാദ പരാമർശങ്ങള്‍.’
ഇടതുപക്ഷത്തിന്റെ ലക്ഷ്യം ഇന്ത്യയില്‍ ജനകീയ ജനാധിപത്യവിപ്ലവം നടപ്പാക്കുക എന്നതാണ്. അതിലൂടെ ജനകീയ ജനാധിപത്യ സർക്കാർ സ്ഥാപിക്കാനും കഴിയണം. സോഷ്യലിസവും അതിന്റെ ഭാവിരൂപമായ കമ്യൂണിസവും നടപ്പാക്കുക എന്നതാണ് മുഖ്യം. ഇതിനായി സമാധാനപരമായി എല്ലാ മാർഗവും നമ്മള്‍ ഉപയോഗിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമാധാനവിരുദ്ധമായി വന്നാല്‍ തിരിച്ചടിക്കാനും നമ്മള്‍ മടിക്കില്ല. ആയതില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുക. ഇതിനായി നാം പരിശീലിപ്പിക്കണം. പാർട്ടിയുടെ കൂടെനിന്നാല്‍ കേസുകള്‍ ഉണ്ടാകും. ധൈര്യമുള്ളവർ ഇതില്‍നിന്നാല്‍ മതി. അടിച്ചാല്‍ ശക്തമായി തിരിച്ചടിക്കണം; ഇല്ലെങ്കില്‍ പാർട്ടിയോടൊപ്പം ഒരു പട്ടിപോലും നില്‍ക്കില്ല. അടിയുടെ കാര്യത്തില്‍ സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് ആശാനാണെന്നും അദ്ദേഹം പറഞ്ഞു.