സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ അലങ്കാര പണികള്‍ക്കിടെ ; സ്വാതന്ത്ര്യ ദിനത്തിലും ആർഎസ്എസ് കൊലക്കത്തിയെടുത്തുവെന്ന് സിപിഎം

പാലക്കാട് : സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ അലങ്കാര പണികള്‍ക്കിടെ മലമ്പുഴയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച്‌ സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.മരുതറോഡ് പഞ്ചായത്തിലാണ് ഹര്‍ത്താല്‍.മരുത റോഡ് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്.  പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി .എം ആരോപിച്ചിട്ടുണ്ട്. ബി ജെ പി പ്രവര്‍ത്തകന്‍ ആറുചാമി കൊലക്കേസില്‍ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാന്‍. 2008 ല്‍ ആയിരുന്നു ഈ കൊലപാതകം നടന്നത്. ഷാജഹാന് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സി.പി .എം നേതാക്കള്‍ പറയുന്നു.

Advertisements

മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തില്‍ ഷാജഹാന്‍റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം പ്രാദേശിക നേതാക്കള്‍ ആരോപിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. പ്രകോപനത്തില്‍ ആരും പെടരുതെന്നും സി.പി.എം നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Hot Topics

Related Articles