ഏറ്റുമാനൂർ: സിപി എം കേന്ദ്ര കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായിരുന്ന പി .കെ .കുഞ്ഞച്ചന്റെ ഓർമ്മദിനം ഏറ്റുമാനൂർ ഏരിയ ആർപ്പൂക്കരയിൽ ആചരിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. വി. ജയപ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. പി കെ കുഞ്ഞച്ചന്റെ വിപ്ലവകരവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ പാർട്ടി ഏരിയ കമ്മിറ്റി അംഗം പി .കെ .ഷാജി,ഏരിയ സെക്രട്ടറി സ. പി. എസ്. വിനോദ് എന്നിവർ അനുസ്മരിച്ചു. കെ എസ് കെ ടി യു ഏരിയ പ്രസിഡണ്ട് വി. ജെ. ഐസക് അധ്യക്ഷനായി. ഏരിയ കമ്മറ്റിയംഗം എ . എം. ചാക്കോ സ്വാഗതവും ജില്ലാ കമ്മറ്റിയംഗം കെ.ജി. പുഷ്കരൻ നന്ദിയും പറഞ്ഞു. പാർട്ടി ഏരിയ കമ്മറ്റിയംഗം എം.കെ. ബാലകൃഷ്ണൻ, സംഘടനാ ജില്ലാ കമ്മറ്റിയംഗം മഞ്ജു ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
Advertisements