മുൻ മന്ത്രിയും സി.പി.എം നേതാവുമായ ടി.ശിവദാസമേനോൻ അന്തരിച്ചു; നിര്യാണം വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്

തിരുവനന്തപുരം: മുൻ മന്ത്രിയുടെ സി.പി.എം നേതാവുമായിരുന്ന ടി.ശിവദാസമേനോൻ അന്തരിച്ചു. 90 വയസായിരുന്നു. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും, മുൻ ധനകാര്യമന്ത്രിയുമായിരുന്നു. സിപിഎമ്മിന്റെ സമുന്നതനായ നേതാവായിരുന്നു. മഞ്ചേരിയിലെ മകളുടെ വീട്ടിലാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നു വിശ്രമ ജീവിതത്തിലായിരുന്നു. ഇതിനിടെയാണ് ഇപ്പോൾ അന്ത്യം സംഭവിച്ചിരിക്കുന്നത്. മലമ്പുഴയിൽ നിന്നും തുടർച്ചയായി മൂന്നു തവണ എം.എൽ.എയായിട്ടുണ്ട്. ആദ്യ തവണ തന്നെ നിയമസഭാ അംഗമായപ്പോൾ തന്നെ ഇദ്ദേഹം മന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Advertisements

നായനാർ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായും, തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ് മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1987 ലാണ് ശിവദാസമേനോൻ ആദ്യമായി നിയമസഭയിലേയ്ക്കു തിരഞ്ഞെടുക്കപ്പെടുന്നത്. പാലക്കാട് ജില്ല കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. നിയമസഭാംഗമായി പ്രവർത്തിച്ചിരുന്ന കാലയളവിലെല്ലാം ഇദ്ദേഹം തന്റെ കഴിവ് തെളിയിക്കുകയും ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അധ്യാപകനായാണ് ഇദ്ദേഹം ജീവിതം ആരംഭിച്ചത്. തുടർന്ന് അധ്യാപക സംഘനയിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിൽ എത്തിയത്. തുടർന്നു രാഷ്ട്രീയ രംഗത്ത് സജീവമാകുകയയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സ തേടിയിരുന്നത്. ഇതിനിടെയാണ് അന്ത്യം സംഭവിച്ചത്. മൂന്നു തവണയാണ് ഇദ്ദേഹം എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രായോഗികമായി കാര്യങ്ങളെ കണ്ടിരുന്ന സി.പി.എം നേതാവായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.