‘സഖ്യവുമായി സഹകരണം മാത്രം’ ; ഇൻഡ്യ ഏകോപന സമിതിയിൽ സിപിഐഎം പ്രതിനിധി ഉണ്ടാകില്ല

ന്യൂഡല്‍ഹി: ബിജെപിക്ക് എതിരായി പ്രവർത്തിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ ഏകോപന സമിതിയില്‍ സിപിഐഎം പ്രതിനിധി ഉണ്ടായേക്കില്ല. സഖ്യവുമായി സഹകരണം മാത്രമെന്ന നിലപാടാണ് ഈ ഘട്ടത്തില്‍ സിപിഐഎം സ്വീകരിക്കുന്നതെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. രണ്ട് ദിവസമായി നടക്കുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

Advertisements

ഇടതുകക്ഷിയായ സിപിഐ പ്രതിനിധി ഏകോപന സമിതിയിലുണ്ട്. സിപിഐഎം പ്രതിനിധിയ്ക്ക് വേണ്ടി സമിതിയില്‍ ഇടം ഒഴിച്ചിട്ടിരുന്നു. പാര്‍ട്ടി ആലോചനയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കാമെന്നായിരുന്നു സിപിഐഎം പ്രതികരണം. സമിതിയില്‍ അംഗമാവേണ്ടതില്ല എന്നാണ് പാര്‍ട്ടി യോഗത്തിന് ശേഷം സിപിഐഎം എത്തിയിരിക്കുന്ന നിലപാട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ശരദ് പവാര്‍ (എന്‍സിപി), ടി ആര്‍ ബാല (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആര്‍ജെഡി), അഭിഷേക് ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), രാഘവ് ചദ്ദ (ആംആദ്മി പാര്‍ട്ടി), ജാവേദ് അലി ഖാന്‍ (സമാജവാദി പാര്‍ട്ടി), ലലന്‍ സിംഗ് (ജെഡിയു), ഹേമന്ദ് സോറന്‍ (ജെഎംഎം), ഡി രാജ (സിപിഐ), ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), മെഹ്ബൂബ മുഫ്തി (പിഡിപി) എന്നിവരാണ് ഏകോപന സമിതിയിലുള്ളത്.

Hot Topics

Related Articles