ആലപ്പുഴ: ആലപ്പുഴ പുറക്കാട് സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിനു മുന്നിൽ സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സിപിഎം ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ അജ്മൽ ഹസന് പരിക്കേറ്റു.എച്ച് സലാം എംഎല്‍എയുടെ ഓഫീസ് സ്റ്റാഫ് അംഗം കൂടിയാണ് പരിക്കേറ്റ അജ്മൽ. ഏറ്റുമുട്ടിയ പ്രവർത്തകരെ പിടിച്ചു മാറ്റുന്നതിനിടെയാണ് അജ്മലിന് പരിക്കേറ്റത്. അംഗൻവാടി നിയമന ക്രമക്കേടിനെക്കുറിച്ച് പ്രവാസിയായ സിപിഎം പ്രവർത്തകനിട്ട എഫ്ബി പോസ്റ്റിനെച്ചൊല്ലിയാണ് തർക്കവും ഏറ്റുമുട്ടലുമുണ്ടായത്.
Advertisements