ജിതിൻ നിരപരാധി , യൂത്ത് കോൺഗ്രസ് പ്രവർത്തകൻ, തള്ളിപ്പറയില്ല ; എ.കെ.ജി സെന്‍ററിലേക്ക് ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണ : തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് കെ സുധാകരൻ

കൊച്ചി: എ.കെ.ജി സെന്‍റര്‍ ആക്രമണക്കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ നിരപരാധിയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. എ.കെ.ജി സെന്‍ററിലേക്ക് ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണയാണെന്നും സുധാകരന്‍ പറഞ്ഞു.

Advertisements

ജിതിനെ ചോദ്യം ചെയ്യുന്നതിനിടെ ചോക്ലേറ്റില്‍ മായം കലര്‍ത്തി മയക്കുന്നുണ്ട്. ജിതിനെ വിട്ടയച്ചില്ലെങ്കില്‍ നാളെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ നടത്തും. തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും സുധാകരന്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജിതിന് കേസുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം പറഞ്ഞു. സ‍ര്‍ക്കാറിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കസ്റ്റഡിയേ കാണാനാകൂ. ജിതിൻ യൂത്ത് കോണ്‍ഗ്രസ് പ്രവ‍ര്‍ത്തകനാണെന്നും അക്കാര്യം തള്ളിപ്പറയില്ലെന്നും വി.ടി. ബല്‍റാം വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.