കണ്ണൂർ : സെമിനാറിൽ പങ്കെടുക്കുന്നതിന്റെ പേരിൽ കെ.വി. തോമസിനെ പുറത്താക്കണമെന്ന് കോൺഗ്രസിന് തോന്നുന്നത് ദൗർബല്യമാണെന്നും അങ്ങനെ പുറത്താക്കിയെങ്കിൽ അത് ചരിത്രത്തിലാദ്യമാകുമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചു.
കോൺഗ്രസ് നേതാവായതിനാലാണ് കെ.വി. തോമസിനെ പാർട്ടി കോൺഗ്രസിന്റെ ദേശീയ സെമിനാറിലേക്ക് സിപിഎം ക്ഷണിച്ചത്. കോൺഗ്രസിന്റേത് തിരുമണ്ടൻ തീരുമാനമാണ്. അദ്ദേഹം സെമിനാറിൽ പങ്കെടുക്കുന്നത് സന്തോഷകരമാണ്. സെമിനാറിലേക്ക് വരാൻ കഴിയില്ലെന്ന് കെ.വി. തോമസ് ഒരിക്കലും പറഞ്ഞിരുന്നില്ല. അതായിരുന്നു തന്റെ ആത്മവിശ്വാസമെന്നും ജയരാജൻ വ്യക്തമാക്കി.