പത്തനംതിട്ട: സിപിഎം പത്തനംതിട്ട- മലപ്പുറം ജില്ലാ സമ്മേളനങ്ങള്‍ക്ക് ഇന്ന് തുടക്കം. പത്തനംതിട്ട പ്രതിനിധി സമ്മേളനം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദജ്രന്‍ പിള്ളിയും മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. അടൂരിലാണ് പത്തനംതിട്ട ജില്ലാ സമ്മേളനം നടക്കുക. ഏരിയ സമ്മേളനങ്ങളെല്ലാം മത്സരമില്ലാതെ നടന്നതിന്റെ ആശ്വാസത്തിലാണ് പാര്‍ട്ടി ജില്ലാ നേതൃത്വം.
ഇപ്പോള്‍ ഏരിയ കമ്മിറ്റി അംഗമായ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോട്ടാങ്ങല്‍ പഞ്ചായത്തില്‍ പാര്‍ട്ടി എസ് ഡി പി ഐയുമായി ചേര്‍ന്ന് ഭരിക്കുന്നത് പ്രതിനിധികള്‍ ചര്‍ച്ചയാക്കും. വലിയ നേട്ടമാണ് പത്തംജില്ലാ കമ്മിറ്റിക്ക് അവകാശപ്പെടാനുള്ളത്. കോണ്‍ഗ്രസിന്റെ കുത്തകയായിരുന്ന ജില്ലയില്‍ അഞ്ചില്‍ അഞ്ച് നിയമസഭ സീറ്റും നേടി. മൂന്നില്‍ രണ്ട് തദ്ദശേ സ്വയം ഭരണ സ്ഥാപനങ്ങളിലും ഭരണം പിടിച്ചെടുത്തു. പാര്‍ട്ടിക്ക് ബാലികേറാമലയായിരുന്ന ജില്ലാ പഞ്ചായത്ത് ഭരണവും കൈപ്പിടിയിലാക്കിയത് ജില്ലാ നേതൃത്വത്തിന് തിളക്കമേകുന്നു. സഹകരണ ബേങ്കുകളിലെ വിജയം, ഇതര രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പ്രവര്‍ത്തകരെ സി പി എമ്മില്‍ എത്തിച്ചതും നേതൃത്വത്തിന്റെ നേട്ടം തന്നെ. ജില്ലാ സെക്രട്ടറി സ്ഥാനത്ത് കെ പി ഉദയഭാനു തന്നെ തുടരാനാണ് സാധ്യത.