പടിഞ്ഞാറൻ മേഖലയോട് നഗരസഭയുടെ ചിറ്റമ്മ നയവും കടുത്ത അവഗണനയും; പുതുവത്സര ദിനത്തിൽ കോട്ടയം നഗരസഭയിലേയ്ക്ക് സി.പി.എം തിരുവാതുക്കൽ ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്; പ്രതിഷേധം സംഘടിപ്പിക്കുക ജനകീയ വിഷയങ്ങൾ ഉയർത്തി

കോട്ടയം: പടിഞ്ഞാറൻ മേഖലയോട് തുടരുന്ന ചിറ്റമ്മ നയത്തിൽ പ്രതിഷേധിച്ച് പുതുവത്സര ദിനത്തിൽ നഗരസഭ ഓഫിസിലേയ്ക്ക് സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും. സി.പി.എം തിരുവാതുക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

Advertisements

കോട്ടയം നഗരസഭ കൗൺസിൽ അധികാരത്തിൽ എത്തി ഒരു വർഷം കഴിഞ്ഞിട്ടും പടിഞ്ഞാറൻ മേഖലയോട് കടുത്ത അവഗണന തുടരുകയാണെന്നു സി.പി.എം തിരുവാതുക്കൽ ലോക്കൽ കമ്മിറ്റി ആരോപിക്കുന്നു. പ്രദേശത്തെ പത്ത് വാർഡുകളിൽ ആറെണ്ണവും പ്രതിനിധാനം ചെയ്യുന്നത് ഇടതു മുന്നണിയാണ്. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് വികസനം കൊണ്ടു വരാതെ നഗരസഭ നടപടി സ്വീകരിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാരാപ്പുഴ പയ്യംപ്പള്ളിച്ചിറ റോഡ്, കല്ലുപുരയ്ക്കൽ – 15 ൽക്കടവ് റോഡ്, പതിനാറിൽ ചിറ – അമ്പലക്കടവ് റോഡ്, കല്ലുപുരയ്ക്കൽ – കൊച്ചുകാഞ്ഞിരം റോഡ്, പനയ്ക്കൽ ശ്രീധരൻപിള്ള റോഡ്, മഞ്ഞനാട്ട് വെഞ്ചാപ്പള്ളി റോഡ് എന്നിവ അടക്കമുള്ള റോഡുകൾ തകർന്നു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. കോടിമത മുതൽ കാഞ്ഞിരം വരെയുള്ള അഞ്ച് പൊക്ക് പാലങ്ങൾ പുത്തനാറിന് കുറുകെയുള്ളത് അപകടാവസ്ഥയിലായിരിക്കുകയാണ്. മാസങ്ങളായി ഇത്തരത്തിലുള്ള പാലങ്ങളുടെ അറ്റകുറ്റപണികൾ ഒന്നും നടത്താറേയില്ലെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.

ഈ പാലങ്ങളുടെ അറ്റകുറ്റപണികൾ നടത്താൻ അധികൃതർ തയ്യാറാകാറെയില്ല. ഇത് കൂടാതെ കോട്ടയം – ആലപ്പുഴ ബോട്ട് ഗതാഗതത്തെപ്പോലും ഈ പാലങ്ങളുടെ തകരാറുകൾ പരിഹരിക്കാൻ തയ്യാറായിട്ടില്ല. ഇവിടെ 45, 46 വാർഡുകളിൽ കുടിവെള്ളം പോലും ലഭിക്കുന്നില്ല. 45 ആം വാർഡിൽ 350 ഓളം കുടുംബങ്ങൾ ഇപ്പോഴും വെള്ളമില്ലാതെ അവസ്ഥയിലാണ്. നഗരത്തോട് ചേർന്നു കിടക്കുന്ന 45 ആം വാർഡിന്റെ പല പ്രദേശത്തും വാഹന സൗകര്യം പോലും ഈ സ്ഥലത്തേയ്ക്ക് എത്തുന്നുമില്ല. ഇവിടെ പ്രധാന ജംഗ്ഷനിൽ പല സ്ഥലത്തും മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നില്ലെന്നും, പലയിടത്തും തെരുവുവിളക്ക് കത്താനോ നഗരസഭ അധികൃതർ നടപടിയെടുക്കുന്നില്ലെന്നും സി.പി.എം ആരോപിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.