പനച്ചിക്കാട് : സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ രണ്ടു മുന്നണികളുടെയുംപാനലിൽ ഉൾപ്പെട്ട സ്ഥാനാർത്ഥികൾ ബാങ്ക് തട്ടിപ്പിനിരയായവർ . സി പി എം നാലു പതിറ്റാണ്ട് ഭരിച്ച പനച്ചി ക്കാട് എസ് സി ബാങ്കിൽ നിക്ഷേപ തട്ടിപ്പിനിരയായി 12 ലക്ഷം രൂപ നഷ്ടപ്പെട്ട വ്യക്തി യു ഡി എഫ് നയിക്കുന്നസഹകരണ ജനാധിപത്യമുന്നണിയുടെ പാനലിൽ മത്സരിക്കുകയാണ്. തട്ടിപ്പിനിരയായവരുടെ ഒരു പ്രതിനിധിയായി സി പി എം നോടുള്ള പ്രതിഷേധ സൂചകമായാണ് അദ്ദേഹത്തെ പാനലിൽ ഉൾപ്പെടുത്തിയത്.
എ ന്നാൽ അതേ തട്ടിപ്പിൽ ഇരയായി പണം നഷ്ടപ്പെട്ട വ്യക്തിയെ എൽ ഡി എഫും സ്ഥാനാർത്ഥിയാക്കിയത് സഹകാരികൾ കൗതുകത്തോടെയാണ് കാണുന്നത് . പാനലിൽ ആളെ തികയ്ക്കുവാൻ പാടുപെടുന്നതിനിടയിൽ നേതൃത്വം ഇങ്ങനെയൊരു വെട്ടിലാണ് തങ്ങൾ വീഴാൻ പോകുന്നതെന്ന് ഓർത്തില്ലെന്നു മാത്രം . ഇവർ രണ്ടു പേരും പണം തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് നവകേരള സദസിൽ പരാതി നൽകിയ നൂറോളം പേരിൽ ഉൾപ്പെട്ടവരാണ്.