കോട്ടയം : സെമിനാറിൽ ഒരു പാർട്ടി വിട്ടുനിന്നാൽ തിരിച്ചടി ആകില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
കോൺഗ്രസിനെ ക്ഷണിക്കാത്തത് വ്യക്തമായ നിലപാട് ഇല്ലാത്തതിനാലാണെന്നും ഗോവിന്ദൻ പറഞ്ഞു.കോൺഗ്രസിന് വ്യക്തതയില്ലാത്തതുകൊണ്ടാണ് അവരെ ഒഴിവാക്കി നിർത്തി ബാക്കിയുള്ളവരെ വിളിച്ചത്
Advertisements
ഏക വ്യക്തി നിയമത്തിന് എതിരായി വിപുലമായ യോഗങ്ങളാണ് ഉദ്ദേശിക്കുന്നത്
സമരമുഖത്തിന്റെ തുടക്കം മാത്രമാണിത്
തുടർച്ചയായ പോരാട്ടങ്ങൾ നടത്തേണ്ടിവരും
അതിൽ ഭാവിയിൽ എല്ലാവർക്കും ചേരാൻ കഴിയും എന്നാണ് മുസ്ലിം ലീഗ് പോലും ഇപ്പോൾ പറഞ്ഞു വെക്കുന്നത്. അവരും ഇതിൽ പങ്കെടുക്കണമെന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നതെന്നും എം വി ഗോവിന്ദൻ കോട്ടയത്ത് പ്രതികരിച്ചു.