തലയോലപ്പറമ്പ്:
വൈക്കത്തെ സിപിഎമ്മിന്റെ ആദ്യകാല സംഘാടകരിൽ പ്രമുഖനും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുംവൈക്കം താലൂക്ക് ഏരിയാ സെക്രട്ടറിയുമായിരുന്ന വി.കെ. ഗോപിനാഥൻ്റെ 11-ാംചരമവാർഷികം തലയോലപ്പറമ്പ് ഏരിയയിൽ വിവിധ പരിപാടികളോടെ ആചരിച്ചു.പാർട്ടിയുടെ ബ്രാഞ്ച്, ലോക്കൽ,ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തി വി.കെ. ഗോപിനാഥന്റെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. രാവിലെ വടയാറിലെ വി.കെ. ഗോപിനാഥന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം വടയാർ ലോക്കൽ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സിപിഎം ഏരിയ സെക്രട്ടറി ഡോ.സി.എം.കുസുമൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഏരിയാ കമ്മിറ്റി അംഗം വി കെ രവി അധ്യക്ഷത വഹിച്ചു. എം.പി.ജയപ്രകാശ്, ലോക്കൽ സെക്രട്ടറി ടി.വി. ബിജു,ലോക്കൽകമ്മിറ്റി അംഗങ്ങളായ കെ.ബി. സുരേന്ദ്രൻ,എം.ബി. തിലകൻ,അനൂപ് ബി. നായർ എന്നിവർ പ്രസംഗിച്ചു.വൈകുന്നേരം 4.30ന് സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.ആർ. ഓഡിറ്റോറിയത്തിൽ നടന്ന വി.കെ.ഗോപിനാഥൻ അനുസ്മരണ സമ്മേളനവും അടിയന്തരാവസ്ഥയുടെ 50-ാം വാർഷികവുമായി ബന്ധപ്പെട്ട് സെമിനാറും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം കെ. ശെൽവരാജ് അധ്യക്ഷതവഹിച്ചു. ഏരിയാ സെക്രട്ടറി ഡോ. സി.എം.കുസുമൻ, ഏരിയാ കമ്മറ്റി അംഗങ്ങളായ പി.വി. ഹരിക്കുട്ടൻ,കെ.കെ. രമേശൻ,ടി.എൻ.സിബി, കെ.എസ്. വേണുഗോപാൽ,കെ.ബി. രമ എന്നിവർ പ്രസംഗിച്ചു.
സിപി എം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി വി. കെ.ഗോപിനാഥൻ അനുസ്മരണ സമ്മേളനവും അടിയന്തരാവസ്ഥയുടെ 50-ാം വാർഷികവും നടത്തി : ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്തു

Advertisements