വൈക്കം: സിപിഎം വൈക്കം ഏരിയയിലെ പ്രവർത്തന ഫണ്ട് കൈമാറി. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ ഒന്ന് വരെ പാർട്ടി പ്രവർത്തകരുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് സമാഹരിച്ച ഫണ്ടാണ് കൈമാറിയത്. തെക്കേനട പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിൽ നടന്ന യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി ആർ രഘുനാഥൻ ഏരിയ സെക്രട്ടറി കെ അരുണനിൽ നിന്നും പ്രവർത്തന ഫണ്ട് ഏറ്റുവാങ്ങി.
സിപിഎം ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ കെ ഗണേശൻ, പി ശശിധരൻ, പി ഹരിദാസ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിമാരായ സി പി ജയരാജ്,എം സുജിൻ,ജി രവികുമാർ,വി മോഹൻകുമാർ, ഇ എൻ സാലിമോൻ, ടി എം മജീഷ്, കെ കുഞ്ഞപ്പൻ,എസ് ദേവരാജൻ,കെ വി ജയ്മോൻ, ജയപ്രസാദ് എന്നിവരിൽ നിന്നും യോഗത്തിൽ പ്രവർത്തന ഫണ്ട് ഏറ്റുവാങ്ങി.