സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിയേരി ബാലകൃഷ്ണൻ അനുസ്മരണം നടത്തി

തലയോലപ്പറമ്പ് : സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി സിപിഎം തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൗന ജാഥയും സർവ്വകക്ഷി അനുശോചന യോഗവും നടത്തി. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച ജാഥ മാർക്കറ്റ് ചുറ്റി തലയോലപ്പറമ്പ് ടൗണിൽ സമാപിച്ചു.

Advertisements

സെൻട്രൽ ജങ്ഷനിൽ സ്ഥാപിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണ ഉണർത്തുന്ന മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന സർവ്വകക്ഷി അനുശോചന യോഗത്തിൽ സിപിഎം ഏരിയാ സെക്രട്ടറി കെ ശെൽവരാജ് അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം ഡോ. സി എം കുസുമൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.പി കെ ഹരികുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം എം പി ജയപ്രകാശ്, സിപിഐ ജില്ലാ കൗൺസിൽ അംഗം കെ ഡി വിശ്വനാഥൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഐ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സിബിച്ചൻ , കേരള കോൺഗ്രസ് എം സംസ്ഥാന സെക്രട്ടറി ജോസ് പുത്തൻകാല , എൻസിപി സംസ്ഥാന സെക്രട്ടറിമാരായ സുഭാഷ് പുഞ്ചക്കോട്ടിൽ , അഡ്വ. എസ് ഡി സുരേഷ്ബാബു, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ബഷീർ പുത്തൻപുര, കോൺഗ്രസ് ഐ മണ്ഡലം പ്രസിഡന്റ് വി ടി ജയിംസ്, ജോയ് കൊച്ചാനപ്പറമ്പിൽ , ഷാജി ചേമ്പാല, ജോയി ജോൺ, ബേബി ടി കുര്യൻ, കെ എ റഷീദ്, കെ എസ് ഗോപാലൻ , വി കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.