പാലാ : യാത്രക്കാരും വ്യാപാരികളും പെരുവഴിയിൽ; പാലായിൽ ബസ് സ്റ്റാൻഡ് കെട്ടിയടച്ച് എം.വി ഗോവിന്ദന് സ്വീകരണം നൽകുന്നതിനെതിരെ എൻ ഹരി. പാലാ കൊട്ടാരമറ്റം ബസ് ടെർമിനലിൽ യാത്രക്കാരെയും വ്യാപാരികളെയും ബന്തിയാക്കി സിപിഎമ്മിന്റെ പന്തൽ നിർമ്മാണമാണ് നടക്കുന്നതെന്ന് എൻ. ഹരി ആരോപിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജാഥയ്ക്ക് പാലായിൽ സ്വീകരണം ഒരുക്കുന്നതിന്റെ ഭാഗമായാണ് കോടതിവിധിയെ കാറ്റിൽ പറത്തി പൊള്ളുന്ന വെയിലിൽ ജനങ്ങളെ പെരുവഴിയിൽ ഇറക്കി വിട്ടുള്ള പാർട്ടി നേതൃത്വത്തിന്റെ ധാർഷ്ട്യമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യാത്ര പാലായിൽ എത്തുന്നത് ഈ മാസം 11 നാണ് എങ്കിലും 5 മുതൽ 14 വരെ ബസ്റ്റാൻഡിൽ പ്രവേശനമില്ല. പന്തൽ പൊളിച്ചു മാറ്റുന്നതു വരെ പിന്നെയും ഇവിടെ യാത്രക്കാർക്ക് പ്രവേശനമില്ല. പാലായിലെ പാർട്ടി ഓഫീസിനോട് ചേർന്നുള്ള ഏറ്റവും തിരക്കേറിയ കൊട്ടാരമറ്റം ബസ് ടെർമിനൽ പൂർണ്ണമായും കെട്ടിയടച്ചു.
വിദ്യാർത്ഥികളും പ്രായമായവരും ഭിന്നശേഷിക്കാരുമടക്കം ആയിരക്കണക്കിന് യാത്രക്കാരെയും കച്ചവടക്കാരെയും പെരുവഴിൽ ആക്കി എന്നും ഹരി കുറ്റപെടുത്തി.