കോട്ടയം: ക്രിയേറ്റേഴ്‌സ് ഇന്റർനാഷണൽ ആർട്ടിസ്‌റ്റ് ഗ്രൂപ്പിലെ 27 സീനിയർ ചിത്രകാരന്മാർ ഒരുക്കുന്ന ക്രിയേറ്റേഴ്‌സ് ആർട്ട് ഏക്സ്പോ കോട്ടയം പബ്ലിക്ക് ലൈബ്രറി ആർട്ട് ഗാലറിയിൽ ഫെബ്രുവരി 4 മുതൽ 11 വരെ നടക്കും. ഫെബ്രുവരി 4 ഞായർ രാവിലെ 11 മണിക്ക് ബഹു. കേരള ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീ. ബാലമുരളീകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രശസ്‌ത ചിത്രകാരൻ ശ്രീ. ടി. ആർ. ഉദയകുമാർ മുഖ്യാതിഥി ആയിരിക്കും.
ഏകദേശം ഒന്നര വർഷം മുമ്പ് രൂപമെടുത്ത ആർട്ടിസ്‌റ്റ് ഗ്രൂപ്പാണ് ക്രിയേറ്റേഴ്‌സ്. നിരന്തരം മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക കലാലോകത്ത് കാലഘട്ടം ആവശ്യപ്പെടുന്ന തരത്തിൽ ഗ്രൂപ്പിലെ ചിത്രകാരന്മാരുടെ സർഗ്ഗശേഷി ഉയർത്തുകയും, അന്താരാഷ്ട്ര പ്രദർശനങ്ങൾക്ക് അവരെ സജ്ജമാക്കുകയും ചെയ്യുക എന്നതാണ് ക്രിയേറ്റേഴ്‌സ് ഇൻ്റർനാഷണൽ ആർട്ടിസ്‌റ്റ് ഗ്രൂപ്പിൻ്റെ സ്‌ഥാപക ലക്ഷ്യം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ 5 ക്യാമ്പുകളും, നാലു പ്രദർശനങ്ങളും ഗ്രൂപ്പ് ഇതിനോടകം നടത്തിക്കഴിഞ്ഞു. ഈ അനുഭവങ്ങളിൽ നിന്നാർജ്ജിച്ച കരുത്തോടെയാണ് അക്ഷരനഗരിയായ കോട്ടയത്ത് ക്രീയേറ്റർസ് ആർട്ട് എക്സ്പോ അരങ്ങേറുന്നത്. കലയുടെ കാലിക പ്രസക്തി വിളിച്ചോതുന്ന സൃഷ്ടികളാണ് അവിടെ ഒരുക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സീനിയർ ആർട്ടിസ്‌റ്റ് ശ്രീ. ടി.പി.മണി അമ്പലമേട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആർട്ടിസ്‌റ്റ് മോപ്പസാങ്ങ് വാലത്ത്, രാജഗോപാൽ വാകത്താനം, ഫാദർ റോയ് എം തോട്ടം, ശശികുട്ടൻ, രാജീവ് പി സുരേഷ് തൂമ്പുങ്കൽ എന്നിവർ ആശംസകൾ നേരും. സജീവ് സ്വാഗതവും ജനറൽ സെക്രട്ടറി എം.കെ. ഷിനിൽ കുമാർ നന്ദിയും രേഖപ്പെടുത്തും. ഇന്ത്യയിലെയും വിദേശത്തെയും പുതിയകാലത്തെ പ്രശസ്‌തരായ ചിത്രകാരന്മാർ നയിക്കുന്ന ചിത്ര കലാ ക്യാമ്പുകൾ സംഘടിപ്പിക്കുക,
സാംസ്‌കാരിക സംഘടനകളുമായി ചേർന്ന് ഗ്രാമപ്രദേശങ്ങളിൽ വില്ലേജ് ആർട്ട് ഫെസ്‌റ്റുകൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്രിയേറ്റേഴ്‌സ് ഇൻ്റർനാഷണൽ ആർട്ടിസ്‌റ്റ് ഗ്രൂപ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ