ലഖ്നൗ : തകർത്തടിച്ച സഞ്ജു സാംസണിൻ്റെ മികവിൽ ലഖ്‌നൗവിനെ തകർത്ത രാജസ്ഥാൻ റോയൽസ് സംഘം പോയിൻറ് ടേബിളിലെ ഒന്നാം സ്ഥാനം ഭദ്രമാക്കി. പെട്ടെന്ന് തന്നെ രണ്ടു വിക്കറ്റ് നഷ്ടമായരാജസ്ഥാനെ സഞ്ജു സാംസണും , ധ്രുവ് ജുറലും ചേർന്നുള്ള കൂട്ടുകെട്ടാണ് വിജയിപ്പിച്ചത്.
സ്കോർ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലഖ്നൗ – 196/5
രാജസ്ഥാൻ – 199/3
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ലക്നൗ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് ‘ നേടിയത്. കെ.എല്‍. രാഹുല്‍ (76), ദീപക് ഹൂഡ (50) എന്നിവരുടെ മികച്ച പ്രകടനമാണ് ലക്‌നൗവിന് മികച്ച സ്‌കോർ സമ്മാനിച്ചത്. രാജസ്ഥാനായി സന്ദീപ് ശർമ രണ്ടു വിക്കറ്റ് വീഴ്‌ത്തി. രണ്ട് ഓവറില്‍ 11 റണ്‍സെടുക്കുമ്ബോഴേയ്‌ക്കും ഓപ്പണർ ക്വിന്റണ്‍ ഡികോക്ക്(8), മാർക്കസ് സ്റ്റോയ്‌നിസ്(0) എന്നിവരുടെ വിക്കറ്റ് ലക്‌നൗവിന് നഷ്ടമായിരുന്നു. പിന്നാലെ ക്രീസിലൊന്നിച്ച രാഹുല്‍ -ഹൂഡ സഖ്യം പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് ലക്‌നൗവിന്റെ സ്‌കോർ ബോർഡ് കുതിക്കാൻ കാരണമായത്. 115 റണ്‍സാണ് ഇരുവരും ചേർന്ന് ലക്‌നൗവിനായി നേടിയത്.
പുറത്താകാതെ നിന്ന ആയുഷ് ബദോനി(18), ക്രുണാല്‍ പാണ്ഡ്യ(15 ) എന്നിവരും ലക്‌നൗവിന് ഭേദപ്പെട്ട സ്‌കോർ നേടാൻ സഹായിച്ചു. നിക്കോളാസ് പൂരാനും (11) നിരാശപ്പെടുത്തി. രാജസ്ഥാനായി സന്ദീപ് ശർമ രണ്ടു വിക്കറ്റ് വീഴ്‌ത്തി. ട്രെന്റ് ബോള്‍ട്ട്, ആവേശ് ഖാൻ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന് യശസ്വി ജയ് സ്വാളും (24), ജോസ് ബട്ലർ (34) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും പുറത്തായതിന് പിന്നാലെ റിയാൻ പരാഗ് (14) കൂടി വീണതോടെ രാജസ്ഥാൻ പ്രതിരോധത്തിലായി. എന്നാൽ പിന്നാലെ സഞ്ജു സാംസണും (38 പന്തിൽ 71) , ധ്രുവ് ജുവറലും (34 പന്തിൽ 52 ) ചേർന്ന് രാജസ്ഥാന് വിജയത്തിൽ എത്തിച്ചു. പത്തൊമ്പതാമത്തെ ഓവറിന്റെ അവസാന പന്ത് സിക്സർ നടത്തിയാണ് സഞ്ജു രാജസ്ഥാന് വിജയം സമ്മാനിച്ചത്.