ദേവനന്ദയും വിഷ്ണുവും അടുപ്പത്തിൽ : പ്രണയം വീട്ടുകാർ അറിയാതെ : ഇരുവരുടെയും മരണത്തിന്റെ കാരണം അറിയാതെ ബന്ധുക്കൾ 

കോഴിക്കോട്: ബാലുശേരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാർത്ഥിനിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ഉച്ചയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ പൂർത്തിയായത്. താമരശേരി വൊക്കേഷണല്‍ ഹയർ സെക്കന്ററി സ്‌കൂള്‍ വിദ്യാർത്ഥിനിയായ ദേവനന്ദ എകരൂർ സ്വദേശിയായ വിഷ്ണുലാല്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്രോള്‍ പമ്പിലെ ജീവനക്കാരനാണ് മരിച്ച വിഷ്ണുലാല്‍.

ദേവനന്ദയും വിഷ്ണുവും അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. രണ്ട് പേരുടെയും അമ്മ വീടുകള്‍ കണ്ണാടിപ്പൊയിലിലാണ്. ഇവിടെ വച്ചാണ് ഇവർ അടുപ്പത്തിലാകുന്നത്. ഇക്കാര്യം വീട്ടുകാർക്ക് അറിയില്ലായിരുന്നു. ഏപ്രില്‍ 19ന് പുലർച്ചെ മുതലാണ് ദേവനന്ദയെ കാണാതാവുന്നത്. തുടർന്ന് ദേവനന്ദയുടെ പിതാവ് പ്രാദേശിക നേതാവിന്റെ അടുത്തെത്തി കാര്യം പറഞ്ഞു. ഒപ്പം പൊലീസില്‍ പരാതിയും നല്‍കി. പ്രദേശിക നേതാവിന്റെ മകനാണ് പെണ്‍കുട്ടിയും യുവാവും തമ്മിലുള്ള അടുപ്പത്തെ കുറിച്ച്‌ അറിയിക്കുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ യുവാവിനെയും കാണാനില്ലെന്ന് അറിഞ്ഞു. രണ്ട് പേരുടെയും ഫോണ്‍ ട്രാക്ക് ചെയ്യാൻ ആദ്യ ദിവസം പൊലീസിന് സാധിച്ചെങ്കിലും പിന്നീട് കഴിഞ്ഞില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിഷ്ണുവിന്റെ അമ്മവീടിന്റെ അടുത്തുള്ള ഒഴിഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്നാണ് രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു യുവാവാണ് ഇരുവരെയും ബൈക്കില്‍ എത്തിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ ചോദ്യം ചെയ്തു. എന്നാല്‍ അവരെ വീട്ടിലാക്കി എന്നതല്ലാതെ അയാള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ഒന്നും അറിയില്ല.

Hot Topics

Related Articles