പ്രമോദ് മഹാജന്റെ മകൾ പൂനം മഹാജാന് സീറ്റ് നിഷേധിച്ച്‌ ബി.ജെ.പി : പകരം മത്സരിക്കുക മുംബയ് ഭീകരാക്രമണ കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ

മുംബയ്: സിറ്റിംഗ് എം.പിയും അന്തരിച്ച ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെ മകളുമായ പൂനം മഹാജാന് സീറ്റ് നിഷേധിച്ച്‌ ബി.ജെ.പി, പകരം മുൻ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഉജ്ജ്വല്‍ ഡിയോറാവോ നികത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. മുംബയ് ഭീകരാക്രമണ കേസില്‍ ഉള്‍പ്പെടെ സർക്കാരിനെ പ്രതിനിധീകരിച്ച പ്രമുഖ അഭിഭാഷകനാണ് നികം.

പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ പ്രസിഡന്റായിരുന്ന പൂനം 2014 മുതല്‍ മുംബയ് നോർത്ത് എം.പിയാണ്. പ്രമോദ് മഹാജൻ വധക്കേസിലെ അഭിഭാഷകനും ഉജ്ജ്വല്‍ നികമായിരുന്നു. 2016ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ ജള്‍ഗാവില്‍ സ്ഥാനാർത്ഥിയാക്കാൻ നീക്കമുണ്ടായിരുന്നതായാണ് റിപ്പോർട്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭരണവിരുദ്ധ വികാരമുണ്ടെന്ന സർവേകളുടെ അടിസ്ഥാനത്തിലാണ് പൂനം മഹാജന് ബി.ജെ.പി. സീറ്റ് നിഷേധിച്ചതെന്നാണ് റിപ്പോർട്ട്. മുംബയ് ബി.ജെ.പി. അദ്ധ്യക്ഷൻ അശിഷ് ഷെലാറിനേയും ബോളിവുഡ് നടി മാധുരി ദീക്ഷിതിനെയും മുംബയ് നോർത്ത് സെൻട്രല്‍ മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നു.

സിറ്റിംഗ് എം.പിയായിരുന്ന പ്രിയ ദത്തിനെ പരാജയപ്പെടുത്തിയാണ് പൂനം മഹാജാൻ 2014ല്‍ മണ്ഡലം പിടിച്ചെടുത്തത്. 2019ലും പൂനം ഇവരെ പരാജയപ്പെടുത്തി. ധാരാവി എം.എല്‍.എ വർഷ ഗൈക്‌വാദാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി. അഞ്ചാം ഘട്ടത്തില്‍ മേയ് 20നാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ്.

Hot Topics

Related Articles