ലഖ്നോ : ലോകകപ്പില്‍ ആസ്ട്രേലിയ-ശ്രീലങ്ക മത്സരത്തിനിടെ സ്റ്റേഡിയം മേല്‍ക്കൂരയിലെ പരസ്യ ബോര്‍ഡുകള്‍ ഗാലറിയിലേക്ക് വീണത് പരിഭ്രാന്തി പരത്തി.യു.പി ലഖ്നോവിലെ അടല്‍ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തില്‍ ശ്രീലങ്കൻ ബാറ്റിങ് പുരോഗമിക്കവെ 43ാം ഓവറിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. മേല്‍ക്കൂരയില്‍ ഫ്രെയിം ചെയ്തുവെച്ച ഫ്ലക്സ് ബോര്‍ഡുകളാണ് കനത്ത കാറ്റിനെ തുടര്‍ന്ന് ഗാലറിയിലേക്ക് വീണത്.
ബോര്‍ഡുകള്‍ ഇളകുന്നതിന്റെയും വീഴുന്നത് കണ്ട് കാണികള്‍ അലറിവിളിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്. ആസ്ട്രേലിയൻ താരങ്ങളായ സ്റ്റീവൻ സ്മിത്തും െഗ്ലൻ മാക്സ് വെല്ലും ഇതുകണ്ട് ഭയക്കുന്നതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് അമ്ബയര്‍മാര്‍ മത്സരം അല്പസമയത്തേക്ക് നിര്‍ത്തിവെച്ചു. ഗാലറിയില്‍ കാണികള്‍ കുറവായതിനാലും ആളുകള്‍ ഓടിയതിനാലും പരിക്കില്ലാതെ രക്ഷപ്പെട്ടു.