കോട്ടയം കുറിച്ചിയിലെ ഒരു കോടിയുടെ മോഷണം : നിർണ്ണായകമായത് ക്രൈം സീനിൽ നിന്ന് ലഭിച്ച പത്രവും സോപ്പ് പൊടിയും : പ്രതികൾ പ്രഫഷണൽ സംഘം : ഒത്ത് കൂടിയത് കുറ്റകൃത്യങ്ങളുടെ പേരിൽ 

കോട്ടയം : കോട്ടയം കുറിച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെ ഒരു കോടി രൂപ മോഷണം പോയ സംഭവത്തിൽ നിർണ്ണായകമായത് ക്രൈം സീനിൽ നിന്ന് ലഭിച്ച പത്രവും സോപ്പ് പൊടി പാക്കറ്റും. കൊച്ചി ചെറായിയിലെ പ്രാദേശിക ദിനപത്രത്തിന്റെ പേജും , ഇവിടെനിന്നുള്ള സ്വകാര്യ കമ്പനിയുടെ സോപ്പുപൊടിയും കവറുമാണ് സംഭവം സ്ഥലത്തുനിന്ന് ലഭിച്ചത്. ഇത് കേന്ദ്രീകരിച്ച് ജില്ലാ പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് കേസിലെ പ്രതികളെ തിരിച്ചറിഞ്ഞതും ഒരാൾ പിടിയിലായതും. 

Advertisements

പത്തനംതിട്ട കലഞ്ഞൂർ ഭാഗത്ത്  അനീഷ് ഭവനം വീട്ടിൽ അനീഷ് ആന്റണി (25) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ്‌  മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. ഇയാളും സുഹൃത്തും ചേർന്ന് കുറിച്ചി മന്ദിരം കവല ഭാഗത്ത് പ്രവർത്തിക്കുന്ന സുധ ഫിനാൻസ് എന്ന സ്ഥാപനം കുത്തിത്തുറന്ന് സ്വർണവും പണവും കവർച്ച ചെയ്ത് കടന്നു കളയുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്   നടത്തിയ  ശാസ്ത്രീയമായ  പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ശക്തമായ തിരച്ചിലിനൊടുവിൽ ഇയാളെ എറണാകുളത്തു നിന്നും   പിടികൂടുകയുമായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശ്ശേരി ഡി.വൈ.എസ്പി ബിജു വി. നായർ,  മുൻ ചങ്ങനാശ്ശേരി ഡി.വൈ.എസ്പി വിശ്വനാഥൻ എ.കെ, ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ബിനു ബി.എസ്, എസ് .ഐ മാരായ വിപിൻ ചന്ദ്രൻ, അഖിൽ ദേവ്, ജയകൃഷ്ണൻ, സുരേഷ്, സി.പി.ഓ മാരായ ശ്യാം. എസ്. നായർ, മണികണ്ഠൻ, സതീഷ് കുമാർ പി.ആർ, അതുൽ കെ മുരളി, സൻജിത്ത്, അരുൺ, അനീഷ്, ലൈജു, ഷെബിൻ പീറ്റർ,രതീഷ്, സന്തോഷ് കുമാർ, സന്തോഷ്, നിയാസ്, രഞ്ജിത്ത് എന്നിവരാണ് ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.