മകളെ കൊലപ്പെടുത്തിയ പ്രതി ശ്രീമഹേഷിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് : പ്രതി സ്വഭാവ വൈകൃതങ്ങള്‍ ഉള്ളയാളാണ് റിപ്പോർട്ട് 

ആലപ്പുഴ: ആറു വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രവാസിയായിരുന്ന ഇയാളുടെ ഭാര്യ വിദ്യ മൂന്നുവര്‍ഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ധാരാളം സ്വഭാവ വൈകൃതങ്ങള്‍ ഉള്ളയാളാണ് മഹേഷ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തിടെ ഇയാള്‍ മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച്‌ അറിഞ്ഞതിനെത്തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറിയതായി നാട്ടുകാര്‍ പറയുന്നു.

Advertisements

ഇന്നലെ വൈകിട്ടാണ് പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഴുകൊണ്ടാണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയിട്ടിരിക്കുന്ന ദൃശ്യം കണ്ട് ഭയന്നോടിയ മഹേഷിൻ്റെ അമ്മയേയും ഇയാള്‍ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. സംഭവം നടക്കുന്ന സമയം മഹേഷിൻ്റെ അമ്മ അയല്‍വക്കത്തെ വീട്ടിലായിരുന്നു. ബഹളം കേട്ട് തൊട്ടടുത്ത വീട്ടില്‍ നിന്ന് അമ്മ സുനന്ദ (62) ഓടിയെത്തിയപ്പോള്‍ കണ്ടത് വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന നക്ഷത്രയെയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഴുവുമായി നില്‍ക്കുന്ന മഹേഷിനെ കണ്ട് ഭയന്ന് ബഹളം വെച്ച്‌ പുറത്തേക്കോടിയ സുനന്ദയെയും പിന്തുടര്‍ന്നെത്തിയ ശ്രീമഹേഷ് ആക്രമിക്കുകയായിരുന്നു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമാണെന്നാണ് വിവരം. അതേസമയം ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് മഹേഷിനെ പിടിച്ച്‌ കെട്ടിയിടുകയായിരുന്നു എന്നാണ് വിവരം.

മഹേഷിൻ്റെ പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഈ സമയം മഹേഷ് വിദേശത്തായിരുന്നു. പിതാവ് മരിച്ചതോടെയാണ് ശ്രീ മഹേഷ് നാട്ടില്‍ തിരിച്ചെത്തിയത്. മകൻ്റെ വെട്ടേറ്റ സുനന്ദയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വിദഗ്ധ ചികിത്സയിലാണ് അവര്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.