കോട്ടയം: നാട്ടിലേയ്ക്ക് അയക്കാൻ നൽകിയതിൽ ആയിരം രൂപ കുറവുണ്ടായതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അയ്മനത്ത് ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയക്ക് വെട്ടേറ്റു. നിസാര പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ വെട്ടിയ ഭർത്താവ് തന്നെയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയായ സുൽഫിക്കർ ഇസ്‌ളാമാണ് ഭാര്യ സബീദാ ബീഗത്തെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഇടിയപ്പം നിർമ്മാണ തൊഴിലാളികളാണ് ഇരുവരും. നാട്ടിലെ ബാങ്ക് അക്കൗണ്ടിൽ ഇടുന്നതിനു വേണ്ടി 21000 രൂപ സുൽഫിക്കർ ഭാര്യയ്ക്ക് നൽകിയിരുന്നു. ഇതിൽ ആയിരം രൂപ കുറച്ചാണ് ഇയാൾ അക്കൗണ്ടിൽ ഇട്ടത്. ഇതേച്ചൊല്ലി സുൽഫിക്കറും ഭാര്യയും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. ഇതിനിടെ വാക്കത്തി ഉപയോഗിച്ച് സുൽഫിക്കർ വെട്ടുകയായിരുന്നു.
വെട്ടേറ്റ യുവതിയ്ക്ക് നിസാരമായ പരിക്കേറ്റു. ഉടൻ തന്നെ സുൽഫിക്കർ തന്നെ ഇവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.