കൊച്ചി: നടിയെ ക്വട്ടേഷൻ നൽകി ബലാത്സംഗം ചെയ്ത കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി. തിങ്കളാഴ്ച രാവിലെ 10.15 നുള്ളിൽ രജിസ്ട്രാർ ജനറലിനു ഫോൺ കൈമാറണമെന്ന നിർദേശമാണ് ഇപ്പോൾ കോടതി നൽകിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ കോടതി നിർണ്ണായകമായ നീക്കം നടത്തിയിരിക്കുന്നത്. താൻ സ്വന്തം നിലയിൽ ഫോൺ പരിശോധിക്കാൻ നൽകാമെന്നു ദിലീപ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഫോൺ പ്രതിയായ ദിലീപ് സ്വന്തം നിലയ്ക്കു പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു ഹൈക്കോടതി അറിയിച്ചു. എന്നാൽ, ഫോണുകൾ കൃത്യമായി ഹാജരാക്കിയില്ലെങ്കിൽ അറസ്റ്റിൽ നിന്നു നൽകിയിരിക്കുന്ന സംരക്ഷണം പിൻവലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ചൊവ്വാഴ്ച ഫോൺ ഹാജരാക്കാമെന്ന നിർദേശം ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ മുന്നോട്ടു വച്ചു. എന്നാൽ, ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്ന നിലപാട് കോടതി മുന്നോട്ടു വച്ചു. ഫോൺ പരിശോധിക്കുന്നതിന് ചുമതലപ്പെട്ട ഏജൻസികൾ ഏതൊക്കെയന്ന് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഐടി നിയമത്തിലെ 79-ാം വകുപ്പിൽ ഫോൺ പരിശോധിക്കുന്ന ഏജൻസികളുമായി ബന്ധപ്പെട്ട വ്യക്തമായ നിർദേശങ്ങളുണ്ടെന്ന് കോടതി പറഞ്ഞു. നിങ്ങൾ നിങ്ങളുടെ ഫോൺ സ്വന്തം ഏജൻസിയെക്കൊണ്ടു പരിശോധിപ്പിക്കുന്നത് അംഗീകരിക്കാനവില്ല- ഫോൺ കൈമാറണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു.
സ്വകാര്യ വിവരങ്ങൾ ഫോണിൽ ഉണ്ടെന്ന വാദം മനസ്സിലാക്കുന്നു. എന്നാൽ ഇതെങ്ങനെ വേർതിരിക്കും? ഇക്കാര്യത്തിൽ നിയമം വ്യക്തമാണമെന്ന് കോടതി പറഞ്ഞു