പൊൻകുന്നം – കുടുംബശ്രീയുടെ മറവിൽ വൻ ചിട്ടി തട്ടിപ്പ് ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് കോൺഗ്രസ് ചിറക്കടവ് മണ്ഡലം നേതൃയോഗം ആവശൃപ്പെട്ടു. സി.പി.എം.മുൻ വനിത പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ ചിട്ടി നടത്തിപ്പിൻെറ മറവിൽ കോയിപ്പള്ളി കോളനി നിവാസികളെ പറ്റിച്ച് കോടികളുമായി മുങ്ങിയ വനിത മെമ്പറെയും സംഘത്തെയും പണാപഹരണ തട്ടിപ്പിന് കേസെടുത്ത് അറസ്റ്റ് ചെയ്യാത്തത് പൊലീസും സി.പി.എമ്മും തമ്മിലുള്ള രഹസൃ ധാരണയുടെ അടിസ്ഥാനത്തിലാണ്.
തട്ടിച്ചെടുത്ത പണത്തിൻെറ പങ്ക് പറ്റിയ സഖാക്കളാണ് ഭരണത്തിൻെറ ആനുകൂലൃത്തിൽ തട്ടിപ്പുകാരെ സംരക്ഷിക്കുന്നത്. കൂലിപണിയെടുത്തും ആക്രിപെറുക്കിയും സ്വരുകൂട്ടിയ പട്ടണി പാവങ്ങളുടെ സമ്പാദൃം മുഴുവൻ തട്ടിയെടുത്ത മുഴുവൻ പ്രതികളെയും നിയമത്തിനു മുൻപിൽ കൊണ്ടുവരാൻ ക്രൈബ്രാഞ്ച് അന്വേഷണം അനിവാരൃമാണ്. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ കോൺഗ്രസ് പ്രതൃക്ഷ സമരത്തിന് നിർബന്ധിതരാകുമെന്നും നേതൃയോഗം അറിയിച്ചു.